Friday, March 13, 2026 Last Updated 2 Min 32 Sec ago English Edition
Todays E paper
Ads by Google
Wednesday 23 Apr 2025 02.45 PM

മാര്‍ത്തോമ്മാ ഫാമിലി കോണ്‍ഫ്രന്‍സ്: റെജിസ്‌ട്രേഷന്‍ ന്യൂയോര്‍ക്കില്‍ പുരോഗമിക്കുന്നു

ന്യൂയോര്‍ക്ക് : മാര്‍ത്തോമ്മാ സഭയുടെ നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സ് കമ്മിറ്റിയില്‍ നിന്നുള്ള ഓരോ സംഘങ്ങള്‍ ഏപ്രില്‍ 6, 13 എന്നീ തീയതികളില്‍ ന്യൂയോര്‍ക്കിലുള്ള സെന്റ്. ജോണ്‍സ്, ശാലേം , എന്നീ ഇടവകകള്‍ സന്ദര്‍ശിച്ചു. ഇടവക വികാരിമാരായ റവ. ജോണ്‍സന്‍ ശാമുവേല്‍ , റവ. വി.റ്റി. തോമസ് എന്നിവര്‍ സന്ദര്‍ശകരെ അതാതു ഇടവകകളിലേക്കു സ്വാഗതം ചെയ്തു.

കോണ്‍ഫ്രന്‍സിന്റെ സ്ഥലം, തീയതി, പ്രസംഗകര്‍, കോണ്‍ഫ്രന്‍സ് തീം, സുവനീറിന്റെ വിശദാംശങ്ങള്‍, ആദ്യമായി ഉള്‍പ്പെടുത്തിയിട്ടുള്ള സ്‌പോണ്‍സര്‍ഷിപ്പ് പാക്കേജ് അതിലെ ആകര്‍ഷണീയമായ അവസരങ്ങള്‍, ഫാമിലി കോണ്‍ഫ്രന്‍സില്‍ ഇദംപ്രഥമമായി ക്രമീകരിക്കുന്ന അമേരിക്കയില്‍ ജനിച്ചു വളര്‍ന്നവര്‍ക്കുള്ള ട്രാക്, ഭിന്നശേഷിയുള്ളവര്‍ക്കുള്ള ട്രാക് എന്നിവയെപ്പറ്റി വിവിധ കണ്‍വീനര്‍മാര്‍ പ്രസ്താവന നടത്തി.

ജൂലൈ മാസം 3 മുതല്‍ 6 വരെ ലോങ്ങ് ഐലന്‍ഡ് മെല്‍വില്‍ മാരിയറ്റ് ഹോട്ടലില്‍ വെച്ച് നടക്കുന്ന കോണ്‍ഫ്രന്‍സിലേക്കു എല്ലാവരെയും സ്വാഗതം ചെയ്യുകയും ഇടവകകള്‍ നല്‍കിയ മികച്ച പിന്തുണക്ക് ഇടവക വികാരിമാരോടും ഇടവകാംഗങ്ങളോടും കോണ്‍ഫറന്‍സ് ടീം ഹൃദയംഗമായ നന്ദി അറിയിച്ചു.

തോമസ് ജേക്കബ് (ഷാജി), കുര്യന്‍ തോമസ്, സി.വി. സൈമണ്‍കുട്ടി, ഏബ്രഹാം തരിയത്, റിയാ വര്‍ഗീസ്, മേരിക്കുട്ടി തരിയത്, ലില്ലിക്കുട്ടി സൈമണ്‍ എന്നിവര്‍ സന്ദര്‍ശക ടീമുകളിലുണ്ടായിരുന്നു.

ജീമോന്‍ റാന്നി

Ads by Google
Wednesday 23 Apr 2025 02.45 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW