Saturday, March 14, 2026 Last Updated 25 Min 10 Sec ago English Edition
Todays E paper
Ads by Google
Monday 21 Apr 2025 09.17 PM

പി.കെ ബഷീര്‍ എം.എല്‍.എ ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം അമേരിക്കയില്‍

uploads/news/2025/04/776921/pp-7.gif

ന്യൂയോര്‍ക്ക്: ബഹാമസിലേക്കുള്ള യാത്രാമദ്ധ്യേ പി.കെ ബഷീര്‍ എം എല്‍ എ അമേരിക്കയില്‍ സന്ദര്‍ശനം നടത്തി. ഏപ്രില്‍ 28 മുതല്‍ മെയ് 3 വരെ ബഹാമസില്‍ വെച്ചു ചേരുന്ന കോമണ്‍വെല്‍ത്ത് അന്താരാഷ്ട്ര സമ്മേളനത്തില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ സംഘത്തില്‍ കേരള നിയമസഭയുടെ പ്രതിനിധിയാണ് പി.കെ. ബഷീര്‍. ഏറനാടിന്റെ ജനപ്രിയ ജനപ്രതിനിധിയും, വയനാട് ദുരിത ബാധിതര്‍ക്ക് മുസ്ലിം ലീഗ് സംഘടിപ്പിക്കുന്ന പുനരധിവാസ പദ്ധതികളുടെ മുഖ്യ നേതൃത്വം വഹിക്കുന്ന ബഷീര്‍, ഗാന്ധി കുടുംബവുമായി ഏറെ അടുപ്പം പുലര്‍ത്തുന്ന നേതാവു കൂടിയാണ്.

കേരള രാഷ്ട്രീയത്തില്‍ എക്കാലത്തും ഓര്‍മ്മിക്കപ്പെടുന്ന പരേതനായ സീതി ഹാജിയുടെ പുത്രനായ ബഷീര്‍, കേരള നിയമ സഭയിലെ ഏറ്റവും ശ്രദ്ധേയനായ സാമാജികരില്‍ പ്രമുഖനാണ്. പിതാവിനെ പോലെ തന്നെ തനി ഏറനാടന്‍ ശൈലിയില്‍, നര്‍മ്മം കലര്‍ത്തി, ചാട്ടുളിയായി നിഷ്‌ക്‌ളങ്കതയോടെ ഉരുളക്കുപ്പേരി പോലെ മറുപടി നല്‍കുന്ന ബഷീറിന്റെ നിയമസഭാ പ്രസംഗങ്ങള്‍ എതിരാളികള്‍ക്ക് പോലും ഏറെ പ്രിയങ്കരമാണ്.

ബഷീറിന്റെ ബഹുമാനാര്‍ത്ഥം അമേരിക്കയിലെ വിവിധ നഗരങ്ങളിലെ കൂട്ടായ്മകളില്‍ കെഎംസിസി നേതാക്കളായ യു.എ.നസീര്‍, ഇംതിയാസ് അലി, ഷാമില്‍ കാട്ടുങ്ങല്‍, ജൗഹര്‍ ഷാ, കുഞ്ഞു പയ്യോളി, സഫ്വാന്‍ മടത്തില്‍, നജീബ് എളമരം, ഷെബീര്‍ നെല്ലി, റിയാസ് മണ്ണാര്‍ക്കാട് എന്നിവരും, സാമൂഹ്യ പ്രവര്‍ത്തകരായ സമദ് പൊന്നേരി, ഹനീഫ് എരഞ്ഞിക്കല്‍ ഡോ. ഷാഹുല്‍ ഇബ്രാഹിം, ഉമാ ശങ്കര്‍, നൂറേങ്ങല്‍ റഫീഖ് അഹമ്മദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ലീഗ് ഓഫ് യുണൈറ്റഡ് കേരള അത്ലറ്റ്‌സ് (ലൂക്ക) ഡാളസില്‍ സംഘടിപ്പിക്കുന്ന ദേശീയ പിക്കിള്‍ ബാള്‍ ടൂര്‍ണമെന്റിന്റെ ഫൈനല്‍ മത്സരത്തില്‍ ഏപ്രില്‍ 26 ന് മുഖ്യാഥിതിയായി പങ്കെടുക്കുന്ന ബഷീര്‍, അടുത്ത ദിവസം ബഹാമസിലേക്ക് പോകും.

മെയ് നാലിന് അറ്റ്ലാന്റയിലെ മലയാളി കൂട്ടായ്മയില്‍ പങ്കെടുത്ത ശേഷം അടുത്ത ദിവസം അദ്ദേഹം ഇന്ത്യയിലേക്ക് തിരിച്ചു പോകും.

റിപ്പോര്‍ട്ട്: യു.എ. നസീര്‍, ന്യൂയോര്‍ക്ക്

Ads by Google
Monday 21 Apr 2025 09.17 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW