-->
ഗാര്‍ലാന്‍ഡ് (ഡാളസ്): കേരള അസോസിയേഷന്‍ ഓഫ് ഡാളസ്,ഇന്ത്യ കള്‍ച്ചറല്‍ & എഡ്യൂക്കേഷന്‍ സെന്റര്‍ സംയുക്തമായി 'മദേഴ്സ് -നേഴ്‌സസ് 'ദിനം മെയ് 3 നു ആഘോഷിക്കുന്നു.ഗാര്‍ലാന്‍ഡ് കേരള അസോസിയേഷന്‍ കോണ്‍ഫ്രന്‍സ് ഹാളില്‍ ശനിയാഴ്ച രാവിലെ 10 നു ആരംഭിക്കുന്ന സമ്മേളനത്തില്‍ ഡോ. നാന്‍സി തോമസ്(പിഎച്ച്.ഡി, എം.എ, ബി.എ., എല്‍പിസി-എസ്, ഇഎംഡിആര്‍),ഡോ. വിജി ജോര്‍ജ് (ഡിഎന്‍പി, എം.എ., ആര്‍എന്‍സി-ഐഎന്‍സി, എന്‍ഇഎ-ബിസി),എന്നിവര്‍ വിവിധ വിഷയങ്ങളെ കുറിച്ച് പ്രഭാഷണം നടത്തും. അമ്മമാരെയും നഴ്‌സുമാരെയും ആദരിക്കുന്ന ചടങ്ങില്‍ പങ്കെടുക്കുന്നതിനു ഏവരെയും ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
പ്രദീപ് നാഗനൂലില്‍ പ്രസിഡന്റ് കെഎഡി)
469-449-1905
ജെയ്സി ജോര്‍ജ് (സോഷ്യല്‍ സര്‍വീസ് ഡയറക്ടര്‍)
469-688-2065
തോമസ് ഈസോ (സെക്രട്ടറി, ഐസിഇസി)
214-435-1340
മഞ്ജിത്ത് കൈനിക്കര (സെക്രട്ടറി
972-679-8555
-പി പി ചെറിയാന്‍