Saturday, March 14, 2026 Last Updated 2 Min 39 Sec ago English Edition
Todays E paper
Ads by Google
Sunday 20 Apr 2025 04.07 PM

കാറ്റില്‍ തീ പടര്‍ന്നു പിടിച്ചു, ധനുഷ് ചിത്രത്തിന്റെ സെറ്റില്‍ വന്‍ തീപിടുത്തം; വീഡിയോ

-idly-kadai-movie

ധനുഷ് സംവിധാനം ചെയ്യുന്ന ഇഡ്‍ലി കടൈ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സെറ്റിൽ വൻ തീപിടിത്തം. അപകടത്തിൽ ആർക്കും പരിക്കില്ലെന്നാണ് വിവരം. തമിഴ്നാട് തേനിയിലെ ആണ്ടിപ്പട്ടിയിലെ സെറ്റിലാണ് സംഭവം. ചെറിയ തീപിടിത്തം ശക്തമായ കാറ്റിൽ പടർന്നു പിടിക്കുകയായിരുന്നു. തുടർന്ന് അഗ്നിശമന സേന സ്ഥലത്ത് എത്തി തീ അണച്ചു. ഒരു മണിക്കൂറോളം നീണ്ട ശ്രമത്തിനൊടുവിലാണ് തീ പൂർണമായും അണയ്ക്കാനായത്.

തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. അടുത്തഘട്ട ചിത്രീകരണം മറ്റൊരു പ്രദേശത്തേക്ക് മാറ്റിയിരുന്നുവെങ്കിലും ഇവിടത്തെ സെറ്റ് പൊളിച്ചു നീക്കിയിരുന്നില്ല. ധനുഷ് ഉൾപ്പെടെ സിനിമാ സംഘത്തിലെ ആരും സ്ഥലത്തുണ്ടായിരുന്നില്ലെന്നാണ് റിപ്പോർട്ട്. ധനുഷ് സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമാണ് ഇഡ്‍ലി കടൈ.

ധനുഷ്, നിത്യ മേനോൻ, രാജ്കിരൺ, സത്യരാജ്, പാർഥിപൻ, അരുൺ വിജയ് എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്. ജി വി പ്രകാശ് ആണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. ഏപ്രിൽ 10 ന് ചിത്രം റിലീസ് ചെയ്യുമെന്ന് ആദ്യം പ്രഖ്യാപിച്ചിരുന്നെങ്കിലും ഷൂട്ടിങ് പൂർത്തിയാകാത്തതിനാൽ ഒക്ടോബർ 1 ലേക്ക് റിലീസ് മാറ്റുകയായിരുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW