-->
ഗുരുഗ്രാമിലെ ആശുപത്രി ഐസിയുവില്‍ എയര്‍ ഹോസ്റ്റസിനെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തു. ആശുപത്രി ജീവനക്കാരനായ ദീപക് എന്നയാളാണ് അറസ്റ്റിലായത്. ആശുപത്രിയില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങളും ഡ്യൂട്ടി രജിസ്റ്ററും പരിശോധിച്ചതില്‍ നിന്നാണ് പ്രതിയെ കണ്ടെത്തിയത്. പ്രത്യേക അന്വേഷണസംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
ആശുപത്രിവെന്റിലേറ്ററില്‍ ചികിത്സ യില്‍ കഴിയുമ്പോള്‍ ലൈംഗികാധിക്രമം നേരിട്ടെന്നു എയര്‍ഹോസ്റ്റസ് നല്‍കിയ പരാതിയിലാണ് ആശുപത്രി ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തത്. ഗുരുഗ്രാമിലെ മെദാന്ത ആശുപത്രിയില്‍ വച്ചു അതിക്രമത്തിന് ഇരയായി എന്നാണ് 46 കാരിയായ എയര്‍ ഹോസ്റ്റ സ്പരാതി നല്‍കിയത്.
ജോലിസംബന്ധമായി ഗുരുഗ്രാമിലെ ഒരു ഹോട്ടലില്‍ താമസിക്കുന്നതിനിടെ സ്വിമ്മിംഗ് പൂളില്‍ വച്ച് അപകടത്തില്‍പ്പെട്ട് ആശുപത്രിയിലായെന്നും, വെന്റിലേറ്ററില്‍ അര്‍ദ്ധബോധാവസ്ഥയില്‍ കഴിയുമ്പോള്‍ ലൈംഗികാധിക്രമം നേരിട്ടു എന്നായിരുന്നു യുവതിയുടെ പരാതി.