Friday, March 13, 2026 Last Updated 7 Min 28 Sec ago English Edition
Todays E paper
Ads by Google
Thursday 17 Apr 2025 02.23 PM

തീപാറും മേയര്‍ തിരഞ്ഞെടുപ്പ് പോരാട്ടത്തിനൊരുങ്ങി സിറ്റി ഓഫ് ഗാര്‍ലാന്‍ഡ്

uploads/news/2025/04/776417/11.jpg

ഡാളസ്: ടെക്‌സാസ് സംസ്ഥാനത്തെ അമേരിക്കന്‍ പൗരന്മാര്‍ തങ്ങളുടെ ജന പ്രതിനിധികളെ തെരഞ്ഞെടുക്കുവാന്‍ ഏപ്രില്‍ മാസം ഇരുപത്തിരണ്ടാം തീയതി മുതല്‍ പോളിംഗ് ബൂത്തിലേക്ക്. സമ്മതിദാനവകാശം രേഖപ്പെടുത്തുവാന്‍ ഉള്ള അവസാന ദിവസം മെയ് മാസം മൂന്നാം തിയ്യതി ആറുമണിവരെയാണ്.

എന്നാല്‍ ഡാളസ് കൗണ്ടിയിലെ പഴയ പട്ടണങ്ങളിലൊന്നായ സിറ്റി ഓഫ് ഗാര്‍ലാന്‍ഡ്‌ലെ മലയാളി ജനസമൂഹം ഒന്നടങ്കം മെയ് മാസം മൂന്നാം തീയതി ആറുമണിക്ക് ശേഷം നടക്കുന്ന ഫലപ്രഖ്യാപനത്തിനു വേണ്ടി നെഞ്ചിടിപ്പോടെയാണ് കാത്തിരിക്കുന്നത്.
അതിനുകാരണം നാല് മേയര്‍ സ്ഥാനാര്‍ത്ഥികളില്‍ രണ്ടുപേര്‍ മലയാളികളും, സമൂഹത്തിന് ഏറ്റവും പ്രിയപ്പെട്ടവരും, ജനങ്ങളില്‍ വളരെ സ്വാധീനം ഉള്ളവരും എന്നുള്ളതാണ്.
ചരിത്രത്തിലാദ്യമായാണ് സിറ്റി ഓഫ് ഗാര്‍ലാന്‍ഡ് ഇപ്രകാരം ഒരു തിരഞ്ഞെടുപ്പ് ചരിത്രമുഹൂര്‍ത്തത്തിന് സാക്ഷ്യം വഹിക്കുന്നത്. സാമൂഹിക, ആത്മീയ, കായിക, പൊതുരംഗത്ത് തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള രണ്ടു മലയാളികള്‍ തമ്മില്‍ തിരഞ്ഞെടുപ്പില്‍ മാറ്റുരയ്ക്കുപ്പോള്‍ ഈ

ഡോ. ഷിബു ശാമുവേല്‍, ആറു വര്‍ഷത്തില്‍പ്പരം സിറ്റി ഓഫ് ഗാര്‍ലാന്‍ഡ് വിവിധ കമ്മിറ്റികളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള പരിചയസമ്പത്തും കൊണ്ടാണ് മേയര്‍ മത്സര രംഗത്തേക്ക് കടന്നു വരുന്നത്. ഗാര്‍ലന്‍ഡ് പട്ടണത്തിന്റ്‌റെ സുരക്ഷിതത്വം, മനോഹരമായ തെരുവുകള്‍, അനേകം തൊഴിലവസരങ്ങള്‍, നിലവാരമുള്ള റോഡുകള്‍, വളര്‍ന്നു വരുന്ന കായിക പ്രതിഭകള്‍കായുള്ള മൈതാനങ്ങള്‍, തുടങ്ങിയുവ ഡോ. ഷിബു ശാമുവേല്‍ തന്റെ തിരഞ്ഞെടുപ്പ് പ്രസംഗങ്ങളില്‍ ഉയര്‍ത്തിക്കാട്ടിയ വാഗ്ദാനങ്ങളാണ്. അമേരിക്കയിലും മറ്റു രാജ്യങ്ങളിലുമായി വളര്‍ന്നുകൊണ്ടിരിക്കുന്ന വ്യവസായ സ്ഥാപനങ്ങളുടെ സിഇഒ ആയി ഡോ. ഷിബു ശാമുവേല്‍ പ്രവര്‍ത്തിച്ചുവരുന്നു. കൂടാതെ 30 വര്‍ഷത്തില്‍പ്പരമായി എഴുത്തുകാരന്‍, കൗണ്‍സിലര്‍, കണ്‍വെന്‍ഷന്‍ പ്രാസംഗികന്‍, എന്നീ നിലകളിലും ഡോ .ഷിബു ശാമുവേല്‍ തന്റെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ആഗോള മലയാളി കൂട്ടായ്മയായ ലോക മലയാളി കൗണ്‍സിലിന്റെ റീജിയണല്‍ ചെയര്‍മാന്‍ ആയി അദ്ദേഹം പ്രവര്‍ത്തിച്ചുവരുന്നു. അതേ സംഘടനയുടെ ജോയിന്റ് ട്രഷററായും ദീര്‍ഘകാലം ഡോ. ഷിബു ശാമുവേല്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

ശ്രീ: പി സി മാത്യു, രണ്ടുതവണ സിറ്റി ഓഫ് ഗാര്‍ലാന്‍ഡ് കൗണ്‍സില്‍ മെമ്പറായി പൊതുതിരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുള്ള അനുഭവസമ്പത്തും, പത്തു വര്‍ഷത്തില്‍പ്പരം സിറ്റിയുടെ വ്യത്യസ്തങ്ങളായ കമ്മറ്റികളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള പരിചയസമ്പത്തും ആകുന്നു ശ്രീ പി സി മാത്യുവിന് മേയര്‍ മത്സര രംഗത്തേക്ക് ശ്രദ്ധേയനാക്കുന്നത്. കലാലയ രാഷ്ട്രീയത്തിലൂടെ വളര്‍ന്നുവന്ന ശ്രീ പി സി മാത്യു കഴിവുറ്റ രാഷ്ട്രീയ പ്രവര്‍ത്തകനും, ജനങ്ങള്‍ക്കിടയില്‍ സ്വാധീനമുള്ള നേതാവുമാണ്. കൂടുതല്‍ സംരംഭകരെ പട്ടണത്തിലേക്ക് ആകര്‍ഷിപ്പിച്ച് സിറ്റിയുടെ മുഖച്ഛായ മാറ്റുവാനും, ജനങ്ങള്‍ക്ക് കുടംബങ്ങളായി സുരക്ഷിതരായി ജീവിക്കുവാനുള്ള കര്‍മ്മ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്ന് ശ്രീ പി സി മാത്യു തന്റെ പ്രചാരണവേളയില്‍ ഉറപ്പുനല്‍കി.
ജനങ്ങളുടെ സുരക്ഷിതത്വത്തിനു വേണ്ടി അഹോരാത്രം പ്രവര്‍ത്തിക്കുന്ന പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ്, ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റ്, മെഡിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റ്, തുടങ്ങിയവയ്ക്കു വേണ്ട പ്രത്യേക ആനുകൂല്യങ്ങള്‍ നേടിയെടുക്കുന്നതിനുവേണ്ടിയും താന്‍ പ്രവര്‍ത്തിക്കുമെന്ന് ശ്രീ. പി സി മാത്യു വാഗ്ദാനം ചെയ്തു

തിരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ രണ്ടു സ്ഥാനാര്‍ഥികളും തിരഞ്ഞെടുപ്പില്‍ വിജയിക്കുന്ന പക്ഷം സിറ്റി കൗണ്‍സില്‍ മെമ്പേഴ്‌സ്‌നോട് ചേര്‍ന്നു പട്ടണത്തിലെ ജനങ്ങളുടെ സുരക്ഷയ്ക്കും, പട്ടണത്തിന്റ അഭിവൃദ്ധിക്കുവേണ്ടിയും പ്രവര്‍ത്തിക്കുമെന്ന് ജനങ്ങള്‍ക്ക് ഉറപ്പുനല്‍കി. രാജ്യസ്‌നേഹികളായ എല്ലാ മലയാളി വോട്ടര്‍മാരോടും ഏപ്രില്‍ 22 മുതല്‍ ആരംഭിക്കുന്ന ഏര്‍ലി വോട്ടിംഗില്‍ തങ്ങളുടെ സമ്മതിദാനവകാശം രേഖപ്പെടുത്തണമെന്ന് ഡോ. ഷിബു ശാമുവേലും, ശ്രീ. പി സി മാത്യുവും അഭ്യര്‍ത്ഥിച്ചു.

Ads by Google
Thursday 17 Apr 2025 02.23 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW