-->
സണ്ണിവെയ്ല്‍ (ഡാളസ്): സണ്ണിവെയ്ല്‍ ടൗണ്‍ ഹാളില്‍ ഏപ്രില്‍ 15 നു വൈകുന്നേരം 7:00 മണിക്ക് സംഘടിപ്പിച്ച മേയര്‍ സ്ഥാനാര്‍ത്ഥി സംവാദം ആവേശകരമായി സണ്ണിവെയ്ല്‍ ടൗണ്‍ മേയര്‍ സ്ഥാനത്തേക്ക് നിലവിലുള്ള മേയറും മലയാളിയുമായ സജി ജോര്‍ജും,ആദ്യമായി മത്സരരംഗത്തെത്തിയ പോള്‍ കാഷും ഉള്‍പെട രണ്ട് സ്ഥാനാര്‍ത്ഥികള്‍ സണ്ണിവെയ്ല്‍ സിറ്റിയുടെ വികസനത്തെക്കുറിച്ചുള്ള തങ്ങളുടെ കാഴ്ചപാടുകള്‍ വിശദീകരിച്ചു. സജിയുടെ വാദമുഖങ്ങള്‍ ഹര്ഷാവാരത്തോടെയാണ് കാണികള്‍ സ്വീകരിച്ചത് .
സണ്ണിവെയ്ല്‍ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് സ്ഥാപികുന്നതിനും, പുതിയ ഫയര്‍ സ്റ്റേഷന്‍ ഉള്‍പ്പെടെ ഫയര്‍ & എമര്‍ജന്‍സി സര്‍വീസുകള്‍ ശക്തിപ്പെടുത്തുന്നതിനും ജോബ്‌സണ്‍ പാര്‍ക്കിലും വൈന്‍യാര്‍ഡ് പാര്‍ക്കിലും പുതിയ കായിക മേഖലകള്‍ക്ക് അംഗീകാരം നല്‍കുന്നതിനും, പൊതു സുരക്ഷാ, കുടുംബത്തിന്റെ സുരക്ഷയും മനസ്സമാധാനവും ഉറപ്പാക്കാന്‍ എപ്പോഴും പ്രവര്‍ത്തിക്കുമെന്നു സജി പറഞ്ഞു
സണ്ണിവെയ്ല്‍ സിറ്റിയില്‍ വിവിധ കമ്മറ്റികളില്‍ പ്രവര്‍ത്തിച്ച പരിചയം അവകാശപ്പെട്ട പോള്‍ കാഷ് മേയറായി തിരഞ്ഞെടുക്കപ്പെട്ടാല്‍ സിറ്റിയിലേക്ക് കൂടുതല്‍ വ്യവസായങ്ങള്‍ കൊണ്ടുവരുന്നതിനും അതിലൂടെ സിറ്റിയുടെ റവന്യൂ വര്‍ധിപ്പിക്കുമെന്നും ഉറപ്പു നല്‍കി. ടോം തമ്പ് സ്റ്റോര്‍ സണ്ണിവെയ്ല്‍ സിറ്റിയില്‍ കൊണ്ടുവരുന്നതിനെ കുറിച്ച് ഇരുവരും ഉയര്‍ത്തിയ അവകാശവാദങ്ങള്‍ കാണികളില്‍ ചിരിപടര്‍ത്തി.
ഏപ്രില്‍ 22 നാണു ഏര്‍ളി വോട്ടെടുപ്പ് ആരംഭിക്കുന്നത്,മെയ് 3 നാണു പൊതു തിരഞ്ഞെടുപ്പ് സണ്ണിവെയ്ല്‍ പട്ടണത്തിന്റെ മേയറായി മൂന്നാമതും മത്സരിക്കുന്ന സജി ജോര്‍ജിനെ വിജയിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ സജീവമാക്കന്‍ കൌണ്‍സില്‍ മെമ്പറും മലയാളിയുമായ മനു ഡാനി അഭ്യര്‍ത്ഥിച്ചു.
പി പി ചെറിയാന്‍