-->
മേനക, ആനി, ചിപ്പി- ഈ മൂന്നുപേരുടെയും ചിത്രമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഇവർക്കൊപ്പം മൂവരുടെയും നല്ലപാതികളെയും കാണാം. ഷാജി കൈലാസ് ആണ് മേനക - സുരേഷ് കുമാർ, ചിപ്പി- രഞ്ജിത്ത് ദമ്പതികൾക്കൊപ്പമുള്ള തന്റെയും ആനിയുടെയും ചിത്രം പങ്കുവച്ചത്. സിനിമ, ഫ്രണ്ട്സ് ആൻഡ് ഫാമിലി എന്നാണ് ചിത്രത്തിനു ഷാജി കൈലാസ് അടിക്കുറിപ്പു നൽകിയത്.
ഈ ചിത്രത്തിലെ മൂന്നു നായികമാർക്കും ചില സാമ്യങ്ങളുണ്ട്. മൂവരും ഒരു കാലത്ത് സിനിമയിൽ തിളങ്ങി നിന്ന നടിമാരാണ്. സിനിമയിൽ നിന്നുതന്നെ ജീവിതപങ്കാളിയെ കണ്ടെത്തിയവരാണ് മൂവരും. എതിർപ്പുകളെ മറികടന്ന് പ്രണയിച്ച് വിവാഹം കഴിച്ചവർ.
ചിപ്പിയും മേനകയും നിർമാതാവിനെ വിവാഹം കഴിച്ചപ്പോൾ ആനി സംവിധായകനെയാണ് വിവാഹം ചെയ്തത്. കൂട്ടത്തിൽ ചിപ്പി മാത്രം ഇടയ്ക്ക് സീരിയലുകളിൽ സജീവമാണ്. ബാക്കി രണ്ടുപേരും അഭിനയത്തോട് വിട പറഞ്ഞ് സ്വസ്ഥമായി കുടുംബജീവിതം നയിക്കുകയാണ്.