Saturday, March 14, 2026 Last Updated 25 Min 34 Sec ago English Edition
Todays E paper
Ads by Google
Wednesday 16 Apr 2025 04.27 PM

"എന്റെ മോളേ, പുള്ളിക്കാരൻ തുള്ളിച്ചാടിയങ്ങുപോകും, അവസാനം നിന്റെ കാര്യത്തില്‍ പണിയാകും..." രേണുവിനു ഉപദേശം നൽകി രജത് കുമാർ

uploads/news/2025/04/776230/1000438573.jpg
Rajath kumar joke comment on renu sudhi (Image Source : Instagram)

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഹാസ്യ താരമായിരുന്നു കൊല്ലം സുധി. വേദികളിലൂടെയും സിനിമകളിലൂടെയും റിയാലിറ്റി ഷോയിലൂടെയുമൊക്കെ സുധി മലയാളികളെ ചിരിപ്പിച്ചിട്ടുണ്ട്.
എന്നാൽ എല്ലാ ആരാധകരെയും നൊമ്പരത്തിലാക്കിയാണ് സുധി വേർപെട്ടത്. ഒന്നര വർഷങ്ങള്‍ക്ക് മുമ്പ് ഒരു സ്റ്റേജ് ഷോ കഴിഞ്ഞ് മടങ്ങിവരുന്നതിനിടെ കാർ അപകടത്തിലാണ് സുധി വിട്ടുപിരിഞ്ഞത്. അതിനു ശേഷം ആളുകൾ ഏറ്റവും സങ്കടപ്പെട്ടതും സുധിയുടെ പ്രിയതമ രേണുവിന്റെയും മക്കളുടെയും കാര്യത്തിലായിരുന്നു.
എന്നാൽ അടുത്തിടെ ഏറ്റവും കൂടുതൽ സൈബർ ആക്രമണം നേരിടുന്ന വ്യക്തിയാണ് രേണു സുധി. ദാസേട്ടൻ കോഴിക്കോടിനൊപ്പം രേണുവിന്റെ റീൽസ് വന്നു തുടങ്ങിയതോടെയാണ് രേണുവിന് സദാചാര വാദികളുടെ നെഗറ്റീവ് കമന്റുകൾ വന്നു തുടങ്ങിയത്. എങ്കിലും അതൊന്നും മൈൻഡ് ചെയ്യാതെ രേണു ഇപ്പോഴും സജീവമായി റീൽസ് ചെയ്യുന്നുണ്ട്.
ഇപ്പോഴിതാ രേണുവിനെ ഉപദേശിക്കുന്ന രജിത് കുമാറിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ചെയ്ഞ്ച് എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പൂജ ചടങ്ങില്‍ വച്ചായിരുന്നു രേണുവിനെ രജിത്ത് ഉപദേശിച്ചത്.
"എന്റെ മോളേ, ഒരു കാര്യം ഞാൻ പറയാം. പുള്ളിക്കാരൻ (ദാസേട്ടൻ കോഴിക്കോട്) തുള്ളിച്ചാടി തുള്ളിച്ചാടി അങ്ങ് പോകും. അവസാനം നിന്റെ കാര്യത്തില്‍ ഭാവിയില്‍ പണിയാകും. മനസിലായോ? നീ സൂക്ഷിക്കണം..." എന്ന് രജിത് കുമാർ പറയുന്നതാണ് വീഡിയോയില്‍.
ഒപ്പം കൊല്ലം സുധിക്കൊപ്പം താൻ സ്റ്റാർ മാജിക്കില്‍ ഒരുമിച്ച്‌ ജോലി ചെയ്തിട്ടുണ്ടെന്നും ആ സ്വാതന്ത്ര്യത്തിന്റെ പുറത്താണ് ഇതൊക്കെ പറയുന്നതെന്നും വിരോധമൊന്നും തോന്നരുതെന്നും രജിത് കുമാർ പറയുന്നുണ്ട്. രജിതിന്റെ വാക്കുകള്‍ ചിരിച്ചുകൊണ്ട് കേള്‍ക്കുന്ന രേണുവിനേയും വീഡിയോയില്‍ കാണാം. ഇതെല്ലാം കേട്ടു ദാസേട്ടൻ കോഴിക്കോടും ഒപ്പം നിൽക്കുന്നതും വീഡിയോയിൽ ഉണ്ട്.

ദാസേട്ടൻ കോഴിക്കോട് എന്ന സോഷ്യല്‍ മീഡിയ സെലിബ്രിറ്റിക്കൊപ്പം രേണു പങ്കുവച്ച റീൽസ് വീഡിയോ അതിരു കടന്നെന്നാണ് പലരും കമന്റുകളിൽ കുറിച്ചത്. തുടർന്നാണ് രജിത് കുമാറിന്റെ ഉപദേശം. ഈ വീഡിയോ വൈറൽ ആയതോടെ ഉപദേശം കേൾക്കണം എന്ന് പറഞ്ഞ് പലരും കമന്റുകൾ കുറിക്കുന്നത്.
ദാസേട്ടൻ കോഴിക്കോടിനൊപ്പമാണ് രേണു പുതിയ ചിത്രത്തില്‍ അഭിനയിക്കുന്നത്.

Ads by Google
Wednesday 16 Apr 2025 04.27 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW