Thursday, March 19, 2026 Last Updated 1 Min 52 Sec ago English Edition
Todays E paper
Ads by Google
Tuesday 15 Apr 2025 04.34 PM

പിളേളര്‍ക്കൊപ്പം പാടത്ത് ക്രിക്കറ്റ് കളിച്ച് ഉണ്ണി മുകുന്ദന്‍; വീഡിയോ

playing, viral

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദന്‍. താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പുതിയ വീഡിയോ ആണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. സിനിമാ തിരക്കുകളില്‍ നിന്നെല്ലാം ഒഴിഞ്ഞുമാറി നാട്ടിലെ കുട്ടിക്കൂട്ടത്തിനൊപ്പം പാടത്തിറങ്ങി ക്രിക്കറ്റ് കളിയില്‍ മുഴുകിയിരിക്കുകയാണ് നടന്‍.

തന്റെ നാടായ ഒറ്റപ്പാലത്ത് കഴിഞ്ഞ ദിവസമാണ് ഉണ്ണിയെത്തിയത്. കഴിഞ്ഞ ദിവസം സുഹൃത്തായ അര്‍ജുനൊപ്പമാണ് ഉണ്ണി പിള്ളേര്‍ക്കൊപ്പം കളിക്കാന്‍ പാടത്തെത്തിയത്. ബാറ്റിങ്ങില്‍ മാത്രമല്ല, ബോളിങ്ങിലും ഫീല്‍ഡിങ്ങിലുമെല്ലാം താരം കളം നിറഞ്ഞു കളിക്കുന്ന ഉണ്ണിയെ വീഡിയോയില്‍ കാണാം. മത്സരം അവസാനിക്കുവോളം മൈതാനത്തു ചെലവഴിച്ചായിരുന്നു ഉണ്ണിയുടെ മടക്കം. കളിക്കുന്നതിനിടെ ഉണ്ണിയോട് 'നാളെയും വരുമോ'യെന്ന് ചോദിക്കുന്നുണ്ട് കുട്ടികളിലൊരാള്‍.

'നാളെയോ നോക്കാം' എന്നായിരുന്നു ഉണ്ണിയുടെ മറുപടി. ഒടുവില്‍ 'ജയിച്ചേ ജയിച്ചു' എന്നു പറയുമ്പോള്‍ അത് സമ്മതിക്കാതെ ബഹളംവയ്ക്കുന്ന കുട്ടിക്കൂട്ടത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലും വൈറലാണ്. 'ഇങ്ങനെ കളിച്ചു നടക്കാതെ മാര്‍ക്കോ 2 ഇറിക്കിവിട്' എന്നു പറയുന്നുണ്ട് വീഡിയോയ്ക്ക് താഴെ ചില ആരാധകര്‍.

Ads by Google
Ads by Google
TRENDING NOW