Thursday, March 19, 2026 Last Updated 2 Min 48 Sec ago English Edition
Todays E paper
Ads by Google
Tuesday 15 Apr 2025 04.10 PM

നിന്നെ ഓര്‍ക്കാതെ ഒരു ദിവസം പോലും കടന്നു പോകുന്നില്ല: സഹോദരിയുടെ ഓര്‍മകളില്‍ സിമ്രാന്‍

about, her

മരിച്ചുപോയ തന്റെ സഹോദരിയുടെ ഓര്‍മ പുതുക്കി നടി സിമ്രാന്‍. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്റിലാണ് സഹോദരിയുടെ ഓര്‍മ താരം പങ്കുവെച്ചിരിക്കുന്നത്. നടിയും സിമ്രാന്റെ സഹോദരിയുമായ മോണല്‍ മരിച്ച് 23 വര്‍ഷം പിന്നിട്ടിരിക്കുന്നു. രണ്ടു വര്‍ഷം മാത്രമായിരുന്നു മോണല്‍ സിനിമയിലുണ്ടായിരുന്നത്. അതിനോടകം ഒരുപിടി സിനിമകളില്‍ മോണല്‍ അഭിനയിച്ചു. എന്നാല്‍ 21 -ാം വയസില്‍ ജീവിനൊടുക്കിയ നിലയില്‍ ചെന്നൈയിലെ വീട്ടില്‍ കണ്ടെത്തുകയായിരുന്നു താരത്തിനെ. മോണല്‍ എന്തിന് ആത്മഹത്യ ചെയ്തു എന്നുള്ളത് ഇന്നും വ്യക്തമായൊരു ഉത്തരം കിട്ടാതെ നില്‍ക്കുന്ന ഒരു ചോദ്യം തന്നെയാണ്.

"മോണല്‍...നിന്നെ ഓര്‍ക്കാതെ ഒരു ദിവസം പോലും കടന്നു പോകുന്നില്ല. 23 വര്‍ഷമായി, ഇപ്പോഴും ഞാന്‍ നിന്റെ നിശബ്ദ നിമിഷങ്ങള്‍ക്കായി തിരയുന്നു..."- എന്നാണ് എക്‌സിൽ സിമ്രാന്‍ കുറിച്ചിരിക്കുന്നത്.

അജിത് നായകനായെത്തിയ ​ഗുഡ് ബാഡ് അ​ഗ്ലിയാണ് സിമ്രാന്റേതായി ഇപ്പോൾ പ്രേക്ഷകരിലേക്കെത്തിയിരിക്കുന്ന ചിത്രം. അതിഥി വേഷത്തിലാണ് സിമ്രാൻ എത്തിയതെങ്കിലും നടിയുടെ വേഷം ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു.

Ads by Google
Ads by Google
TRENDING NOW