Friday, March 13, 2026 Last Updated 34 Min 34 Sec ago English Edition
Todays E paper
Ads by Google
Tuesday 15 Apr 2025 03.11 PM

വിശ്വമലയാളികള്‍ക്ക് വിഷു സമ്മാനമായി 'ഡിമലയാളി' ഡിജിറ്റല്‍ പത്രം കൈരളിയ്ക്ക് സമര്‍പ്പിച്ചു-സാം മാത്യു

അമേരിക്കന്‍ മലയാളികളുടെ സംഘടനാ വാര്‍ത്തകളില്‍ മാത്രം ഒതുങ്ങി നില്‍ക്കാതെ, ലോകത്തെ മൊത്തം ബാധിക്കുന്ന അമേരിക്കയിലെ രാഷ്ട്രീയ - സാമൂഹിക പ്രശ്‌നങ്ങളില്‍ അമേരിക്കന്‍ ജനതയുടെ ഹൃദയസ്പന്ദനം ലോകത്തെ അറിയിക്കുക ഉത്തരവാദിത്വം കൂടി ഡി മലയാളി ഏറ്റെടുക്കണമെന്നു ശ്രീ അരവിന്ദ് പറഞ്ഞു
uploads/news/2025/04/776008/111.jpg

ഡാളസ്: ഭാഷയുടേയും, ദേശത്തിന്റേയും അതിര്‍വരമ്പുകള്‍ ഭേദിച്ച് ലോക സംഭവങ്ങളും, പിറന്ന നാട്ടിലെ വര്‍ത്തമാനങ്ങളും, പ്രവാസി നാട്ടിലെ അമേരിക്കന്‍ മലയാളികളെ സംബന്ധിക്കുന്ന വാര്‍ത്തകളും അനുവാചകരുടെ വിരല്‍ തുമ്പില്‍ ഉടനടി എത്തിക്കുവാന്‍ സജ്ജമായ ഡാളസ് ആസ്ഥാനമായി പുറത്തിറക്കുന്ന ഡി മലയാളി എന്ന ഡിജിറ്റല്‍ പത്രം ട്വിന്റി ഫോര്‍ ന്യൂസ് എഡിറ്റര്‍ ഇന്‍ ചാര്‍ജ്ജ് ശ്രീ പി.പി.ജെയിംസ് ഏപ്രില്‍ 13 ഞായറാഴ്ച ഡാളസ് സമയം രാത്രി 8 മണിക്ക് (ഇന്ത്യന്‍ സമയം ഏപ്രില്‍ 14 രാവിലെ 6:30) ഔപചാരികമായി വായനയാര്‍ക്കായി സമര്‍പ്പിച്ചു.

ഡാളസിലെ സാഹിത്യ- മാധ്യമ രംഗത്തെ സ്‌നേഹിതര്‍ ഇങ്ങനെ ഒരു ഉദ്യമത്തിന് തയ്യാറായത് ഏറെ അഭിമാനപുരസ്സരം ഓര്‍ക്കുന്നതായും, സദുദ്ദേശത്തെ സന്തോഷ പുരസ്പരം സ്വാഗതം ചെയ്യുന്നതായി പ്രകാശന ചടങ്ങില്‍ ശ്രീ. പി.പി. ജെയിംസ് പറഞ്ഞു. പ്രവാസ നാട്ടില്‍ ആണെങ്കില്‍ കൂടി ജനിച്ചു വളര്‍ന്ന നാടിന്റെ സംസ്‌കാരവും, ഭാഷയും, നിലനിര്‍ത്താന്‍ ഡി മലയാളി എന്ന പത്രത്തിനു സാധിതക്കട്ടെയെന്നു അദ്ദേഹം ആശംസിച്ചു
. 2023 ഒക്ടോബറില്‍ ഡാളസില്‍ വന്ന് നേരിട്ട് കണ്ട അനുഭവങ്ങളും, സൗഹൃദമുള്ള ജനതയുടെ സമീപനവും അദ്ദേഹം അയവിറക്കി . കേരളത്തില്‍ വര്‍ദ്ധിച്ചുവരുന്ന മയക്കുമരുന്ന് ലഹരിയുടെ വിപത്തിനെ കുറിച്ച് ജനങ്ങളെ അവബോധരാക്കുന്നതോടൊപ്പം, ഡി മലയാളി പത്രവും പ്രവര്‍ത്തകരും ലഹരിക്കെതിരായ പോരാട്ടത്തില്‍ പങ്കാളികള്‍ ആകണമെന്നും ചൂണ്ടിക്കാട്ടി.

24 ന്യൂസ് അസോസിയേറ്റ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ വി. അരവിന്ദ് ചടങ്ങില്‍ ആശംസകള്‍ അറിയിച്ചു തനിക്ക് ഏറെ ഹൃദയ ബന്ധവും, ഇഴയടുപ്പമുള്ള മാധ്യമ പ്രവര്‍ത്തകരുടെ സംരംഭത്തിന് ആശംസകള്‍ അറിയിച്ചു . അമേരിക്കന്‍ മലയാളികളുടെ സംഘടനാ വാര്‍ത്തകളില്‍ മാത്രം ഒതുങ്ങി നില്‍ക്കാതെ, ലോകത്തെ മൊത്തം ബാധിക്കുന്ന അമേരിക്കയിലെ രാഷ്ട്രീയ - സാമൂഹിക പ്രശ്‌നങ്ങളില്‍ അമേരിക്കന്‍ ജനതയുടെ ഹൃദയസ്പന്ദനം ലോകത്തെ അറിയിക്കുക ഉത്തരവാദിത്വം കൂടി ഡി മലയാളി ഏറ്റെടുക്കണമെന്നു ശ്രീ അരവിന്ദ് പറഞ്ഞു

എ.സി. ജോര്‍ജ്ജ് ഹ്യൂസ്റ്റണ്‍ ( മാധ്യമ പ്രവര്‍ത്തകന്‍), സ്റ്റാന്‍ലി ജോര്‍ജ്ജ്( മാധ്യമ പ്രവര്‍ത്തകന്‍),ഷിജു ഏബ്രഹാം (ഇന്ത്യ കള്‍ച്ചറല്‍ ആന്‍ഡ് എഡ്യുക്കേഷന്‍ സെന്റര്‍) സി.വി. ജോര്‍ജ്, പാസ്റ്റര്‍ ഷിബു സാമുവേല്‍, ഹരിദാസ് തങ്കപ്പന്‍ (ലിറ്ററി സൊസൈറ്റി അമേരിക്ക, വൈസ് പ്രസിഡന്റ്),തോമസ് മാത്യു (ജീമോന്‍ റാന്നി ഹൂസ്റ്റണ്‍ ഐ പി സി എന്‍ എ ), രാജു തരകന്‍(ഇന്‍ഡോ അമേരിക്കന്‍ പ്രസ് ക്ലബ്)എന്നിവരും സിജു വി ജോര്‍ജജ് , പ്രസാദ് തീയാടിക്കല്‍, തോമസ് ചിറമേല്‍, അനശ്വര്‍ മാമ്പള്ളി എന്നി ഇന്ത്യാ പ്രസ് ക്ലബ്ബ് ഓഫ് നോര്‍ത്ത് ടെക്‌സാസിന്റെ ഭാരവാഹികളും ഡി മലയാളി പത്രത്തിന്റെ അണിയറ പ്രവര്‍ത്തകരെ ആശംസകള്‍ അറിയിച്ചു.

ഡി മലയാളി ഓണ്‍ലൈന്‍ പത്രത്തിന്റെ ചീഫ് എഡിറ്റര്‍ ശ്രീ പി പി ചെറിയാന്‍ പ്രകാശന കര്‍മ്മ ചടങ്ങുകള്‍ക്ക് നേതൃത്വം വഹിച്ചു. മാനേജിംഗ് എഡിറ്റര്‍ ശ്രീ സണ്ണി മാളിയേക്കല്‍ അദ്ധ്യക്ഷത വഹിച്ചു, ആമുഖ പ്രസംഗം നടത്തി. ആള്‍സ്റ്റര്‍ മാമ്പള്ളി ഹൃദ്യമായ ചെറു കവിത അവതരിപ്പിച്ചു. ലോക വാര്‍ത്തകളും, കലാ-കായിക രംഗത്തെ വാര്‍ത്തകളും, വര്‍ത്തമാനങ്ങളും, സാഹിത്യ കൃതികളും, സാമൂഹിക-സാംസ്‌കാരിക - പ്രദേശിക വിഷയങ്ങളെക്കുറിച്ചുള്ള അറിയിപ്പുകള്‍ എന്നിവ ഉടനടി അനുവാചകരില്‍ എത്തിക്കാന്‍ സദാ കര്‍മ്മനിരതരായിരിക്കുമെന്ന് പത്രാധിപ സമിതി ഉറപ്പു നല്‍കി. ഡി മലയാളി പത്രത്തിന്റെ അഭ്യുദയകാംക്ഷികളും, സാഹിത്യ സ്‌നേഹികളുമായ നിരവധി പേര്‍ പ്രകാശന ചടങ്ങിന് സാക്ഷ്യം വഹിച്ചു.

Ads by Google
Tuesday 15 Apr 2025 03.11 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW