Friday, March 13, 2026 Last Updated 7 Min 21 Sec ago English Edition
Todays E paper
Ads by Google
Saturday 12 Apr 2025 03.59 PM

ലോക മലയാളികള്‍ക്ക് വിഷു സമ്മാനമായി'ഡിമലയാളി' ഓണ്‍ലൈന്‍ ദിനപത്രം

uploads/news/2025/04/775595/aw.jpg

ഡാളസ്: അമേരിക്കയിലെ മലയാളികളുടെ സാംസ്‌കാരിക നഗരമായ ഡാളസില്‍ നിന്നും ലോക മലയാളികള്‍ക്ക് വിഷു സമ്മാനമായി 'ഡി മലയാളി' ഓണ്‍ലൈന്‍ ദിനപത്രം ഏപ്രില്‍ 13 ന് പ്രകാശനം ചെയ്യും. ട്വിന്റി ഫോര്‍ ന്യൂസ് എഡിറ്റര്‍ ഇന്‍ ചാര്‍ജ്ജ് ശ്രീ പി.പി.ജെയിംസ് ഏപ്രില്‍ 13 ഞായറാഴ്ച ഡാളസ് സമയം രാത്രി 8 മണിക്ക് (ഇന്ത്യന്‍ സമയം ഏപ്രില്‍ 14 രാവിലെ 6:30) ഔപചാരികമായി ഓണ്‍ലൈന്‍ പത്രം വായനയാര്‍ക്കായി സമര്‍പ്പിക്കും.

ആഗോള വാര്‍ത്തകള്‍ അനുവാചകരില്‍ ഉടനടി എത്തിക്കുവാന്‍ ദ്രശ്യ, അച്ചടി, സാമൂഹ്യ മാധ്യമ രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന ഡാളസിലെ യുവ പത്രപ്രവര്‍ത്തകരാണ് 'ഡി മലയാളി' ഓണ്‍ലൈന്‍ ദിന പത്രത്തിന്റെ അണിയറ ശില്‍പികള്‍. അമേരിക്കന്‍ മലയാളികളെ സംബന്ധിക്കുന്ന പ്രാദേശിക വാര്‍ത്തകളും, ഭാഷയുടേയും, ദേശത്തിന്റേയും അതിര്‍വരമ്പുകള്‍ ഭേദിച്ച് ലോക സംഭവങ്ങളും, കലാ-കായിക രംഗത്തെ വാര്‍ത്തകളും, വര്‍ത്തമാനങ്ങളും, സാമൂഹിക-സാംസ്‌കാരിക പ്രദേശിക വിഷയങ്ങളെക്കുറിച്ചുള്ള അറിയിപ്പുകള്‍ പ്രതിഫലേച്ഛ കൂടാതെ സമയ ബന്ധിതമായി ജനങ്ങളിലെത്തിക്കുക എന്ന ദൗത്യമാണ് ഡിമലയാളി ഏറ്റെടുക്കുന്നത്.

പി പി ചെറിയാന്‍,സണ്ണി മാളിയേക്കല്‍, ബിജിലി ജോര്‍ജ്, റ്റി.സി. ചാക്കോ, ബെന്നി ജോണ്‍, അനശ്വര്‍ മാമ്പിള്ളി, സാംമാത്യു, രാജു തരകന്‍, സിജു വി. ജോര്‍ജ്, തോമസ് ചിറമേല്‍, പ്രസാദ് തിയോടിക്കല്‍, ഡോ. അഞ്ജു ബിജിലി എന്നിവര്‍ ഉള്‍പ്പെടുന്ന വിപുലമായ പത്രാധിപ സമിതിയാണ് ഡി മലയാളി ദിന പത്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത്. സൂം പ്ലാറ്റഫോമിലൂടെ പ്രകാശന കര്‍മത്തിന് സാക്ഷികളാകുന്നതിനു വിവിധ രാജ്യങ്ങളില്‍നിന്നുള്ള മുഴുവന്‍ മലയാളികളെയും സ്വാഗതം ചെയ്യുന്നതായി പത്രാധിപ സമിതി അറിയിച്ചു
Zoom ID :724 4246 6613 , Pass code :DM2025

സാം മാത്യു

Ads by Google
Saturday 12 Apr 2025 03.59 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW