-->
സുരേഷ് ഗോപിക്കെതിരെ കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. സുരേഷ് ഗോപി രാഷ്ട്രീയക്കാരനാകണം. രാഷ്ട്രീയക്കാരനായാലെ നല്ല ജനപ്രതിനിധി ആവാന്‍ കഴിയൂ. മാധ്യമങ്ങള്‍ എപ്പോഴും തന്നെ സ്തുതിക്കണമെന്ന നിലപാട് ശെരിയല്ല. ജനം പ്രതീക്ഷിച്ച ശൈലിയല്ല സുരേഷ് ഗോപിയുടേത്. വിമര്‍ശിക്കുന്നവരെ ചീത്ത വിളിക്കുന്നത് രാഷ്രീയക്കാരന് ചേര്‍ന്നതല്ല. എന്നാല്‍ രാജീവ് ചന്ദ്രശേഖര്‍ വിഷയങ്ങളെ നന്നായി കൈകാര്യം ചെയ്യുന്നുവെന്നും കെ മുരളീധരന്‍ വിമര്‍ശിച്ചു.
കേരളത്തിന് പുറത്ത് മുസ്ലീങ്ങളെപ്പോലെ ക്രിസ്ത്യാനികളെയും ബിജെപി ദ്രോഹിക്കുന്നു. കേരളത്തില്‍ മാത്രമാണ് വോട്ടിനുവേണ്ടി ക്രിസ്ത്യാനികളെ സന്തോഷിപ്പിക്കുന്നത്. ജബല്‍പൂരിന് പുറമേ ഒഡീഷയില്‍ നടന്നതും ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസറില്‍ ലേഖനം വന്നതും ഇതിനുദാഹരണമാണ്. ന്യൂനപക്ഷ വിഭാഗങ്ങളെ ഒരുമിച്ചു കാണാന്‍ ബിജെപിക്കാവുന്നില്ല.
വഖഫ് ബില്ലിലൂടെ മുസ്ലീങ്ങളുടെ സ്വത്തുക്കള്‍ കൈക്കലാക്കാനുള്ള ശ്രമം നടന്നു. അടുത്തതായി ക്രിസ്ത്യാനികളുടെ നേര്‍ക്കായിരിക്കും അക്രമങ്ങള്‍ നടക്കുക.