-->
നാട്ടിലെ ഒരു പൂരങ്ങളും ഉത്സവങ്ങളും ആഘോഷങ്ങളും വിട്ടുകളയാത്ത നടിയാണ് അനുശ്രീ. ഒരു താര ജാഡയും ഇല്ലാതെ നാട്ടുകാര്‍ക്കൊപ്പം അവരിലൊരാളാവും. തനിക്ക് തന്റെ നാടും വീടും നാട്ടിലെ പൂരങ്ങളും ഉത്സവങ്ങളും ഒക്കെ തന്നെ മതി എന്ന ചിന്താഗതിയാണ് അനുശ്രീയ്ക്ക്. ശ്രീകൃഷ്ണ ജയന്തിയ്ക്ക് ശോഭയാത്രയില്‍ ഭാരതാംഭയായി എത്തിയ അനുശ്രീയുടെ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവാന്‍ കാരണം, താര പരിവേഷങ്ങളില്ലാതെ നടി നാട്ടുകാരില്‍ ഒരാളായപ്പോഴാണ്.
പിന്നീട് നല്‍കിയ അഭിമുഖങ്ങളില്‍ എത്രത്തോളം താന്‍ നാടുമായും, അവിടെയുള്ള ഓരോ കാര്യങ്ങളുമായി അടുത്ത് നില്‍ക്കുന്നു എന്ന് അനുശ്രീ വ്യക്തമാക്കി. ഇപ്പോള്‍ ഏറ്റവുമൊടുവില്‍ നാട്ടിലെ പൂരത്തിന് കൈകൊട്ടിക്കളി കളിച്ച അനുശ്രീയുടെ വീഡിയോകള്‍ എല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതുപോലെ താര ജാഡയില്ലാത്ത നടി ഇതിന് മുന്‍പ് മലയാളത്തിലുണ്ടായിട്ടില്ല എന്ന് ആരാധകര്‍ പറയുന്നത്.
കാവിലെ പൂരത്തിന് തനി നാട്ടിന്‍ പുറത്തുകാരിയായി ഒരുങ്ങിയറങ്ങിയ ചിത്രങ്ങളാണ ഏറ്റവുമൊടുവില്‍ അനുശ്രീ പങ്കുവച്ചിരിയ്ക്കുന്നത്. 'എന്റെ നാട്, എന്റെ അമ്പലം, എന്റെ കാവ്, ഞങ്ങടെ ഉത്സവം' എന്ന് പറഞ്ഞാണ് കാവില്‍ നിന്ന് എടുത്ത ചിത്രങ്ങള്‍ അനുശ്രീ പങ്കുവച്ചത്