-->
മലയാളികൾക്കേറെ പ്രിയപ്പെട്ട നായികയാണ് ശാരി. ശാരിയുടെയും മകളുടെയും ഏതാനും ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ കവരുന്നത്.അമ്മയുടെ മനോഹരമായ കണ്ണുകൾ മകൾ കല്യാണിയ്ക്കും ലഭിച്ചിട്ടുണ്ട്. അമ്മയെ പോലെ അഭിനയത്തോട് താൽപ്പര്യമില്ല കല്യാണിയ്ക്ക്. ബിസിനസ്സിലാണ് കല്യാണിയ്ക്ക് താൽപ്പര്യം. അടുത്തിടെ, വിവാഹിതയായ കല്യാണിയും ചെന്നൈയിൽ തന്നെയാണ് താമസം.
1982-ൽ ശിവാജിഗണേശൻ നായകനായ ഹിറ്റ്ലർ ഉമനാഥ് എന്ന തമിഴ് ചിത്രത്തിൽ സപ്പോർട്ടിങ് റോൾ അഭിനയിച്ചുകൊണ്ടാണ് ശാരി സിനിമയിലെത്തുന്നത്. 1984-ൽ നെഞ്ചത്തെ അള്ളിത്താ എന്ന ചിത്രത്തിലൂടെ നായികാപദവിയിലേയ്ക്കുയർന്നു. 1991 ൽ ആണ് ശാരി ബിസിനസുകാരനായ കുമാറിനെ വിവാഹം കഴിച്ചത്.