Saturday, March 14, 2026 Last Updated 3 Min 14 Sec ago English Edition
Todays E paper
Ads by Google
Thursday 10 Apr 2025 09.21 AM

വോട്ടര്‍പട്ടികയില്‍ അടുത്ത മണ്ഡലത്തിലുള്ളവരേയും ചേര്‍ക്കുന്നു ; നിലമ്പൂരില്‍ സിപിഎമ്മിനെതിരേ കോണ്‍ഗ്രസ്

uploads/news/2025/04/775155/election-ink.gif

മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ നേരിടുന്നതിനായി പ്രാരംഭനടപടികളില്‍ മേല്‍ക്കൈ നേടാന്‍ സിപിഎമ്മും കോണ്‍ഗ്രസും. സിപിഎം വോട്ടര്‍പട്ടികയില്‍ ക്രമക്കേട് നടത്തുന്നു എന്ന ആരോപണവുമായി യുഡിഎഫ് രംഗത്ത് വന്നിരിക്കുയാണ്. അടുത്ത മണ്ഡലങ്ങളില്‍ നിന്നു വരെ സിപിഎം വോട്ടര്‍പട്ടികയിലേക്ക് ആളെ കയറ്റുന്നതായും ഇക്കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്നും പറഞ്ഞിരിക്കുകയാണ്.

നിലമ്പൂര്‍ മണ്ഡലവുമായി അതിര്‍ത്തി പങ്കിടുന്ന വണ്ടൂര്‍, ഏറനാട് മണ്ഡലങ്ങളിലെ സ്ഥിരതാമസക്കാരെ സിപിഎം നിലമ്പൂരിലെ വോട്ടര്‍ പട്ടികയില്‍ ചേര്‍ക്കുന്നു എന്നാണ് ആരോപണം. ഇലക്ഷന്‍ കമ്മീഷന്‍ വിളിച്ചു ചേര്‍ത്ത രാഷ്ട്രീയ കക്ഷികളുടെ യോഗത്തിലും യുഡിഎഫ് പരാതി ഉന്നയിച്ചു. വരും ദിവസങ്ങളില്‍ തെളിവുകള്‍ സഹിതം ഇലക്ഷന്‍ കമ്മീഷന് പരാതി നല്‍കുമെന്നും യുഡിഎഫ് നേതാക്കള്‍ പറഞ്ഞു.

ബൂത്ത് ലെവല്‍ ഓഫീസര്‍മാരുടെ നിയമനത്തിലും സുതാര്യത ഉറപ്പു വരുത്തണമെന്നും യുഡിഎഫ് ആവശ്യപ്പെട്ടു. അതേസമയം ആരോപണങ്ങളില്‍ ഒരു ബന്ധവുമില്ലെന്നാണ് സിപിഎം മലപ്പുറം ജില്ലാ കമ്മിറ്റിയുടെ പ്രതികരണം. സിപിഎമ്മിന് ബന്ധമുണ്ടോയെന്ന് ആര്‍ക്കും അന്വേഷിക്കാം എന്നും പറഞ്ഞു. അതേസമയം പരാതികള്‍ പരിഹരിച്ചാകും അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കുക എന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ യുഡിഎഫ് നേതാക്കള്‍ക്ക് ഉറപ്പു നല്‍കി. 2,28,512 വോട്ടര്‍മാരാണ് കരട് പട്ടികയിലുള്ളത്.

പരാതികള്‍ തീര്‍പ്പാക്കി അന്തിമ വോട്ടര്‍പട്ടിക മെയ് അഞ്ചിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധീകരിക്കും. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിലും അടുത്ത കാലത്ത് യുഡിഎഫ് ജയിച്ച തൃക്കാക്കര, പുതുപ്പള്ളി, പാലക്കാട് മോഡലിലുള്ള പ്രവര്‍ത്തനമാണ് കോണ്‍ഗ്രസ് ലക്ഷ്യിേടുന്നത്. നേതാക്കള്‍ക്ക് ഉത്തരവാദിത്തം നല്‍കി മണ്ഡലം പിടിച്ചെടുക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുക. ഉപതെരഞ്ഞെടുപ്പില്‍ ചേലക്കരയില്‍ മാത്രമാണ് യുഡിഎഫിന് കാര്യമായ ഗുണം ഉണ്ടാക്കാന്‍ കഴിയാതെ പോയത്. എന്നാല്‍ ഭൂരിപക്ഷം ഇവിടെ കുറയ്ക്കാനായിരുന്നു.

ചേലക്കര ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ 39,400 വോട്ടിന്റെ ഭൂരിപക്ഷം 12,201ലേക്ക് കുറക്കാന്‍ യുഡിഎഫിന് കഴിഞ്ഞിരുന്നു. അതുപോലെ പാലക്കാട് എംഎല്‍എയായിരുന്ന ഷാഫി പറമ്പിലിന്റെ ഭൂരിപക്ഷമായ 3859നെ മറികടന്ന് രാഹുല്‍ മാങ്കൂട്ടത്തിലിന് 18,840 വോട്ടിന്റെ ഭൂരിപക്ഷം നേടാന്‍ കഴിഞ്ഞു. പഞ്ചായത്ത് തലങ്ങളില്‍ കോണ്‍ഗ്രസ് യോഗം സംഘടിപ്പിക്കും. നേതാക്കളും പതിയെ സജീവമാകുകയാണ്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW