-->
അക്ഷയ് കുമാര്‍ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ' കേസരി ചാപ്റ്റര്‍ 2'. അഭിഭാഷക വേഷത്തിലാണ് ചിത്രത്തില്‍ അക്ഷയ് കുമാര്‍ എത്തുന്നത്. ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി അക്ഷയ് കുമാര്‍ തന്റെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ചിത്രം ശ്രദ്ധേ നേടുകയാണ്. കഥകളി വേഷം ധരിച്ചു നില്‍ക്കുന്ന ചിത്രമാണ് താരം പങ്കുവെച്ചത്.
ഇത് കേവലമൊരു വേഷമല്ല. പാരമ്പര്യത്തിന്റേയും ചെറുത്തുനില്‍പ്പിന്റേയും സത്യത്തിന്റേയും എന്റെ രാജ്യത്തിന്റേയും പ്രതീകമാണ്. ശങ്കരന്‍ നായര്‍ ആയുധംകൊണ്ട് പോരാടിയിട്ടില്ല. ആത്മാവിലെ തീയും നിയമവും ആയുധമാക്കിയാണ് അദ്ദേഹം ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ പോരാടിയത്. എന്ന കുറിപ്പും പോസ്റ്റിനൊപ്പം പങ്കുവെച്ചിട്ടുണ്ട്. ശങ്കരന്‍ നായര്‍ എന്ന അഭിഭാഷകന്റെ വേഷത്തിലാണ് അക്ഷയ് കുമാര്‍ എത്തുന്നത്.
മാധവനും അനന്യ പാണ്ഡെയും സിനിമയില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ചിത്രം ഏപ്രില്‍ 18ന് തിയേറ്ററുകളില്‍ എത്തും. ധര്‍മ്മ പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് കരണ്‍ സിംഗ് ത്യാഗിയാണ്.അമൃതപാല്‍ സിംഗ് ബിന്ദ്ര, അക്ഷത് ഗില്‍ഡിയല്‍, സുമിത് സക്‌സേന, കരണ്‍ സിംഗ് ത്യാഗി ചേര്‍ന്നാണ് സിനിമയ്ക്ക് തിരക്കഥയൊരുക്കുന്നത്. ശാശ്വത് സച്ച്‌ദേവ് ആണ് സിനിമയ്ക്ക് സംഗീതം ഒരുക്കുന്നത്. ഹിരൂ യാഷ് ജോഹര്‍, അരുണ ഭാട്ടിയ, കരണ്‍ ജോഹര്‍, അഡാര്‍ പൂനവല്ല, അപൂര്‍വ മേത്ത, അമൃതപാല്‍ സിംഗ് ബിന്ദ്ര & ആനന്ദ് തിവാരി എന്നിവരാണ് സിനിമ നിര്‍മിക്കുന്നത്.