Friday, March 13, 2026 Last Updated 2 Min 38 Sec ago English Edition
Todays E paper
Ads by Google
Wednesday 09 Apr 2025 02.32 PM

ലണ്ടന്‍ സോഷ്യല്‍ ക്ലബ്ബിന്റെ പ്ളേകാര്‍ഡ് ടൂര്‍ണമെന്റ് വന്‍വിജയം

uploads/news/2025/04/774984/90.jpg

ലണ്ടന്‍: ലണ്ടന്‍ സോഷ്യല്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച രണ്ടാമത് പ്ളേകാര്‍ഡ് ടൂര്‍ണമെന്റ് ടീമുകളുടെയും ചീട്ടുകളി പ്രേമികളുടേയും പങ്കാളിത്തത്തോടെ ശ്രദ്ധേയമായി. അമേരിക്ക, കാനഡ എന്നിവിടങ്ങളില്‍ നിന്നടക്കം 30 ടീമുകളുടെ സജീവ പങ്കാളിത്തത്തോടെ നടന്ന ഈ മത്സരം, സാമൂഹിക ഐക്യവും വിനോദവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിരുന്നു.

പുരുഷ വിഭാഗത്തില്‍ നടന്ന മത്സരങ്ങളില്‍ ജെന്‍സണ്‍ ജോസഫ് & ബിന്‍സ് ജോസ് ഒന്നാം സ്ഥാനം നേടിയപ്പോള്‍, ജോസ് & ജേക്കബ് പാലക്കുന്നേല്‍ രണ്ടാം സ്ഥാനവും, ജെയിംസ് & സാനു (വിന്‍ഡ്‌സര്‍) മൂന്നാം സ്ഥാനവും, അരുണ്‍ ഷാജു & സജി ജോസഫ് നാലാം സ്ഥാനവും കരസ്ഥമാക്കി.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി സംഘടിപ്പിച്ച പ്രത്യേക മത്സരങ്ങളില്‍ സ്റ്റീവ് & സ്റ്റിയാന്‍ ജോസ് ഒന്നാം സ്ഥാനവും, ജാന്‍സി മെല്‍വിന്‍ & ജോണ്‍സി സ്റ്റീഫന്‍ രണ്ടാം സ്ഥാനവും, റീജ & സ്റ്റെയ്‌സി ജോസ് മൂന്നാം സ്ഥാനവും നേടി.

പരിപാടിയുടെ സുഗമമായ നടത്തിപ്പിന് ക്ലബ് പ്രസിഡന്റ് ശ്രീ. സിനു മുളയാനിക്കല്‍, സെക്രട്ടറി ശ്രീ. ഡിനു പെരുമാനൂര്‍, ട്രഷറര്‍ ശ്രീ. ബൈജു കളംബക്കുഴിയില്‍ എന്നിവര്‍ നേതൃത്വം വഹിച്ചു. ശ്രീ. ജോബി ജോസ്, ശ്രീമതി. ലീന വിനു, ശ്രീമതി. സിന്ധ്യ സന്ദീപ് എന്നിവര്‍ പ്രോഗ്രാം കോര്‍ഡിനേറ്റര്‍മാരായി പ്രവര്‍ത്തിച്ചു. മത്സരങ്ങളുടെ ഏകോപനം ശ്രീ. ജയ്‌മോന്‍ കൈതക്കുഴി കാര്യക്ഷമമായി നിര്‍വഹിച്ചു.

ഷിബു കിഴക്കേകുറ്റ്

Ads by Google
Wednesday 09 Apr 2025 02.32 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW