Friday, March 13, 2026 Last Updated 0 Min 12 Sec ago English Edition
Todays E paper
Ads by Google
Tuesday 08 Apr 2025 08.17 PM

തേൻശേഖരിക്കാനെത്തിയ ആദിവാസി യുവാവ് പാറയിടുക്കിൽ വീണു; തിരച്ചിൽ 24 മണിക്കൂർ പിന്നിട്ടു

തേൻ ശേഖരിക്കാനാണ് മണികണ്ഠനടക്കമുള്ള സംഘം കഴിഞ്ഞ ദിവസം ഇവിടെ എത്തിയത്.
uploads/news/2025/04/774819/6.gif
photo - facebook

പാലക്കാട് : തേൻ ശേഖരിക്കാൻ എത്തിയ ആദിവാസി യുവാവ് പുഴയിലെ പാറയിടുക്കിൽ വീണു. ഇന്നലെ രാത്രി 7 മണിയോടെയാണ് അട്ടപ്പാടി കരുവാര സ്വദേശി മണികണ്ഠൻ (24) പാറയിടുക്കിൽ വീണത്. കല്ലടിക്കോട് പോലീസ് സ്റ്റേഷൻ പരിധിയിലെ കരിപ്പപതി കരിമല ഭാഗത്തെ പുഴയിലെ പാറയിടുക്കിലാണ് യുവാവ് വീണത്.

തേൻ ശേഖരിക്കാനാണ് മണികണ്ഠനടക്കമുള്ള സംഘം കഴിഞ്ഞ ദിവസം ഇവിടെ എത്തിയത്. ഇതിനിടയിലായിരുന്നു അപകടം. ഫയർഫോഴ്സ് സ്കൂബാ സംഘവും വനം വകുപ്പും പോലീസും പ്രദേശത്ത് തിരച്ചിൽ നടത്തിയെങ്കിലും യുവാവിന കണ്ടെത്താൻ സാധിച്ചില്ല.

യുവാവ് വീണ കുഴിയുടെ മുകളിലായി വെള്ളച്ചാട്ടം ഉണ്ട്. മേഖലയിൽ കാട്ടാന ഇറങ്ങുന്നതിനാൽ രാത്രി തിരച്ചിൽ ദുഷ്കരമാണ്. യുവാവിനായി നാളെയും തിരച്ചിൽ തുടരും.

Ads by Google
Ads by Google
LATEST NEWS
TRENDING NOW