Friday, March 13, 2026 Last Updated 3 Min 12 Sec ago English Edition
Todays E paper
Ads by Google
Tuesday 08 Apr 2025 02.56 PM

ഇന്ത്യന്‍ ക്രിസ്ത്യന്‍ എക്യൂമിനിക്കല്‍ ക്രിക്കറ്റ് ടൂര്‍ണമെന്റിനു ഉജ്ജ്വല തുടക്കം

uploads/news/2025/04/774799/aa.jpg

ഹൂസ്റ്റണ്‍: ഇന്ത്യന്‍ ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റന്റെ ആഭിമുഖ്യത്തില്‍ 'ഹൂസ്റ്റണ്‍ ഐ സിഇസിഎച്ച് .ക്രിക്കറ്റ് ടൂര്‍ണമെന്റ് 2025' ഏപ്രില്‍ 5നു ശനിയാഴ്ച രാവിലെ 10 മണിക്ക് സ്റ്റാഫോര്‍ഡ് സിറ്റി സ്റ്റേഡിയത്തില്‍ വെച്ച് സ്റ്റാഫോര്‍ഡ് സിറ്റി മേയര്‍ കെന്‍ മാത്യു ഉദ്ഘാടനം ചെയ്തു .

ടെക്‌സസ് ഡിസ്ട്രിക്ട് കോര്‍ട്ട് ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി ജഡ്ജ് സുരേന്ദ്രന്‍.കെ. പട്ടേല്‍ മുഖ്യാതിഥിയായിരുന്നു. ഐസിഇസിഎച്ച് പ്രസിഡന്റ് റവ ഫാ. ഡോ ഐസക്ക്.ബി.പ്രകാശ് ടൂര്‍ണമെന്റിലെ ടീമുകള്‍ക്കു ആശംസകള്‍ നേര്‍ന്നു.

ഐസിഇസിഎച് സ്പോര്‍ട്‌സ് കണ്‍വീനര്‍ റവ. ജീവന്‍ ജോണ്‍, സെക്രട്ടറി ഷാജന്‍ ജോര്‍ജ്, ട്രഷറര്‍ രാജന്‍ അങ്ങാടിയില്‍, വോളന്റിയര്‍ ക്യാപ്റ്റന്‍ നൈനാന്‍ വീട്ടീനാല്‍ , ക്രിക്കറ്റ് കോര്‍ഡിനേറ്റര്‍മാരായ ബിജു ചാലക്കല്‍, അനില്‍ വര്‍ഗീസ്, പിആര്‍ഓ ജോണ്‍സന്‍ ഉമ്മന്‍, ടൂര്‍ണമെന്റ് മെഗാ സ്‌പോണ്‍സര്‍ ജോര്‍ജ് ജോസഫ് എന്നിവര്‍ സന്നിഹിതരായിരുന്നു
ഹ്യൂസ്റ്റനിലെ 10 ഇടവകകളി നിന്നുള്ള ടീമുകള്‍ ടൂര്‍ണമെന്റില്‍ വരും ദിവസങ്ങളില്‍ മാറ്റുരക്കും. ഈ വര്‍ഷത്തെ ക്രിക്കറ്റ് ടൂര്‍ണമെന്റ് മെഗാ സ്‌പോണ്‍സര്‍ മാസ്സ് മ്യൂച്വല്‍ ഗ്രേറ്റര്‍ ഹുസ്റ്റനും ഗ്രാന്‍ഡ് സ്‌പോണ്‍സര്‍ അബാക്കസ് ട്രാവെല്‍സ് , റിയാലിറ്റി അസോസിയേറ്റ്‌സ്, ആന്‍സ് ഗ്രോസര്‍സ് സ്റ്റാഫോര്‍ഡ് ആന്‍ഡ് മിസ്സോറി സിറ്റി എന്നിവര്‍ മറ്റു സ്‌പോണ്‍സര്‍മാരുമാണ്.

ആദ്യ ദിനം നടന്ന 15 ഓവര്‍ മത്സരത്തില്‍ സെന്റ് മേരീസ് ക്‌നാനായ ചര്‍ച്ച് ടീമിനെ (88/9) സെന്റ് ജോസഫ് സിറോ മലബാര്‍ ഫൊറോനാ ചര്‍ച്ച് ടീം (89/3) പരാജയപെടുത്തി. രണ്ടാം മത്സരത്തില്‍ സെന്റ് മേരീസ് ക്‌നാനായ ചര്‍ച്ച് ടീം (92/5) ഇമ്മാനുവേല്‍ മാര്‍ത്തോമാ ചര്‍ച്ച് ടീമുമായുള്ള (91/7)മത്സരത്തില്‍ വിജയം കണ്ടു

ജീമോന്‍ റാന്നി

Ads by Google
Tuesday 08 Apr 2025 02.56 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW