Thursday, March 19, 2026 Last Updated 42 Min 3 Sec ago English Edition
Todays E paper
Ads by Google
Tuesday 08 Apr 2025 01.52 PM

അല്ലു അര്‍ജുന് ഇന്ന് പിറന്നാള്‍; കുടുംബത്തോടൊപ്പം കേക്ക് മുറിച്ച് ആഘോഷിച്ച് താരം

allu arjun
photo-www.instagram.com/allusnehareddy/

43-ാം പിറന്നാള്‍ കുടുംബത്തോടൊപ്പം ആഘോഷിച്ച് ടോളിവുഡിന്റെ 'സ്റ്റൈലിഷ് സ്റ്റാര്‍' അല്ലു അര്‍ജുന്‍. ഭാര്യയ്ക്കും കുട്ടികള്‍ക്കുമൊപ്പം ലളിതമായ ചടങ്ങില്‍ വീട്ടില്‍ തന്നെയായിരുന്നു അല്ലുവിന്റെ പിറന്നാള്‍ ആഘോഷം. മക്കളായ അല്ലു അര്‍ഹയ്ക്കും അല്ലു അയാനുമൊപ്പം അല്ലു കേക്ക് മുറിക്കുന്ന ചിത്രം ഭാര്യ അല്ലു സ്നേഹ റെഡ്ഡി തന്നെയാണ് പങ്കുവെച്ചത്. സ്നേഹയേയും ചിത്രത്തില്‍ കാണാം. കറുപ്പ് ടീഷര്‍ട്ട് ധരിച്ച താരം ചോക്ലേറ്റ് കേക്ക് മുറിക്കുന്ന ചിത്രമാണ് സ്നേഹ പങ്കുവെച്ചത്.

അതേസമയം പുഷ്പ 2: ദി റൂള്‍ ആണ് അവസാനമായി പുറത്തിറങ്ങിയ താരത്തിന്റെ ചിത്രം. പിറന്നാള്‍ ദിനത്തില്‍ അല്ലു ആറ്റ്ലിയുമായി ഒന്നിക്കുന്ന ചിത്രത്തിന്റെ അനൗണ്‍സ്മെന്റ് ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു ബ്രഹ്മാണ്ഡ പ്രഖ്യാപനം ചൊവ്വാഴ്ച 11 മണിയോടെ ഉണ്ടാവുമെന്ന് നിര്‍മാണക്കമ്പനിയായ സണ്‍ പിക്ച്ചേഴ്സ് അറിയിച്ചിട്ടുണ്ട്. താരത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് സണ്‍ പിക്ച്ചേഴ്സ് ചെറു വീഡിയോ പങ്കുവെച്ചിരുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW