Saturday, March 14, 2026 Last Updated 5 Min 8 Sec ago English Edition
Todays E paper
Ads by Google
Tuesday 08 Apr 2025 12.25 PM

അദ്ധ്യാപക നിയമനത്തിന് സിബിഐ അന്വേഷണം വേണ്ട ; മമതാബാനര്‍ജിക്ക് ആശ്വാസവുമായി സുപ്രീംകോടതി

uploads/news/2025/04/774785/mamatha-banarjee.jpg

ന്യൂഡല്‍ഹി: സംസ്ഥാന സ്‌കൂള്‍ സര്‍വീസ് കമ്മീഷനില്‍ നിന്ന് 25,000 ത്തോളം വരുന്ന അധ്യാപക-അനധ്യാപക ജീവനക്കാരെ പിരിച്ചുവിട്ട സംഭവത്തില്‍ മമതാബാനര്‍ജിക്ക് ആശ്വാസവുമായി സുപ്രീംകോടതി. നിയമനത്തിനായി ബംഗാള്‍ സര്‍ക്കാര്‍ അധിക തസ്തികകള്‍ സൃഷ്ടിച്ച് അഴിമതി കാട്ടിയെന്ന ആരോപണത്തില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

നേരത്തേ കൊല്‍ക്കത്ത ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവ് ഇട്ടിരുന്നെങ്കിലും മന്ത്രിസഭാ തീരുമാനങ്ങള്‍ അന്വേഷിക്കുന്നതില്‍ നിന്ന് കോടതികള്‍ക്ക് വിലക്കുണ്ടെന്നും അതിനാല്‍ ഉത്തരവ് തെറ്റാണെന്നും ചൂണ്ടിക്കാട്ടി കൊല്‍ക്കത്ത ഹൈക്കോടതിയുടെ വിധി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ നേതൃത്വത്തിലുള്ള ബെഞ്ച് റദ്ദാക്കി. ആ ഹൈക്കോടതി ഉത്തരവിനെതിരെ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി പരിഗണിക്കുകയായിരുന്നു.

അതേസമയം പശ്ചിമ ബംഗാള്‍ സ്‌കൂള്‍ സര്‍വീസ് കമ്മീഷന്റെ തിരഞ്ഞെടുപ്പ് പ്രക്രിയകള്‍ 'കൃത്രിമവും വഞ്ചനയും തെറ്റായ വഴിയിലൂടെ' യുള്ളത് ആണെന്നും നിയമസാധുതയെ കളങ്കപ്പെടുത്തിയെന്നും കഴിഞ്ഞയാഴ്ച സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു. വഞ്ചനയിലൂടെയാണ് നിയമനങ്ങള്‍ നടന്നതെന്ന് ചീഫ് ജസ്റ്റിസ്, ജസ്റ്റിസ് സഞ്ജയ് കുമാര്‍ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. അടുത്ത വര്‍ഷത്തെ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ തൃണമൂല്‍ കോണ്‍ഗ്രസിന് കടുത്ത വെല്ലുവിളി നേരിടേണ്ടി വരും.

അദ്ധ്യാപക നിയമനത്തിന് എതിരായി കഴിഞ്ഞ ആഴ്ചത്തെ സുപ്രീം കോടതി വിധി വന്നതിന് തൊട്ടുപിന്നാലെ മമതാ ബാനര്‍ജിക്ക് ഒരു 'വന്‍ പരാജയം' എന്നാണ് മുതിര്‍ന്ന ബിജെപി നേതാവ് അമിത് മാളവ്യ വിശേഷിപ്പിച്ചത്. 'ആയിരക്കണക്കിന് യുവാക്കളുടെ കരിയര്‍ നശിപ്പിച്ച ഈ വന്‍ തട്ടിപ്പിന് നേതൃത്വം നല്‍കിയ മുഖ്യമന്ത്രിയെയും ഉത്തരവാദിത്തപ്പെടുത്തുകയും വിചാരണ നേരിടുകയും വേണമെന്നും പറഞ്ഞു. എന്നാല്‍
ബിജെപി ഭരിക്കുന്ന മധ്യപ്രദേശ് ഉള്‍പ്പെടെയുള്ള മറ്റ് സംസ്ഥാനങ്ങളിലെ മത്സര പരീക്ഷകളില്‍ നടന്നതായി ആരോപിക്കപ്പെടുന്ന ക്രമക്കേടുകളും മുതിര്‍ന്ന രാഷ്ട്രീയക്കാര്‍ ഉള്‍പ്പെട്ട 'വ്യാപം തൊഴില്‍ കുംഭകോണവും', മെഡിക്കല്‍ കോഴ്സുകളിലേക്കുള്ള വിവാദമായ നീറ്റ് പരീക്ഷയുടെ വഞ്ചന തും അവര്‍ ചൂണ്ടിക്കാട്ടി.

സംസ്ഥാനം സൃഷ്ടിച്ച സൂപ്പര്‍ ന്യൂമററി തസ്തികകളാണ് വിവാദത്തിന്റെ കേന്ദ്രബിന്ദു. 2016-ല്‍ സംസ്ഥാനതല പരീക്ഷയ്ക്ക് 23 ലക്ഷത്തിലധികം ഉദ്യോഗാര്‍ത്ഥികള്‍ എഴുതി. 24,640 ഒഴിവുകള്‍ ഉണ്ടായിരുന്നെങ്കിലും 25,753 നിയമന കത്തുകള്‍ വിതരണം ചെയ്തു, ഇത് നിയമവിരുദ്ധ നിയമന ആരോപണങ്ങള്‍ക്ക് കാരണമായി. ഇത് തൃണമൂല്‍ സര്‍ക്കാരിന് വലിയ തിരിച്ചടിയായി. മുന്‍ വിദ്യാഭ്യാസ മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജിയും ശ്രീമതി ബാനര്‍ജിയുടെ വിശ്വസ്ത ലെഫ്റ്റനന്റും ഉള്‍പ്പെടെ നിരവധി ഉന്നത നേതാക്കളെ ജയിലിലടച്ചു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW