-->
കുവൈത്ത് സിറ്റി: കുവൈത്തിലെ ഫര്‍വാനിയയിലെ ഒരു താമസ കെട്ടിടത്തിനുള്ളില്‍ അറബ് പ്രവാസിയുടെ മൃതദേഹം കണ്ടെടുത്തു. ആത്മഹത്യ ചെയ്തതായാണ് സംശയിക്കപ്പെടുന്നത്. തൂങ്ങിമരണമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
സംഭവത്തില്‍ അധികൃതര്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ ദാരുണമായ സംഭവത്തിന് പിന്നിലെ കാരണങ്ങള്‍ ഈ ഘട്ടത്തില്‍ വ്യക്തമല്ല. മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് അധികൃതര്‍ അന്വേഷണം നടത്തുകയാണ്. ഔദ്യോഗിക കണ്ടെത്തലുകള്‍ വരുന്നതുവരെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.