Saturday, March 14, 2026 Last Updated 0 Min 57 Sec ago English Edition
Todays E paper
Ads by Google
Saturday 05 Apr 2025 10.55 AM

കൈയില്‍ മൈക്കിനു പകരം തവിയും കോലും;ബാക്ക്ഗ്രൗണ്ടില്‍ വൈറല്‍ ഗാനം ‘അന്നന്ന പാത്തിയ...’;ക്യൂട്ട് ഡാന്‍സുമായി മൃദുലയുടെ മകള്‍ ധ്വനിയും കസിന്‍ യാമിയും

കുടുംബപ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ മൃദുല വിജയ് സോഷ്യല്‍ മീഡിയയിലും തിളങ്ങി നില്‍ക്കുന്ന താരമാണ്. ഇപ്പോഴിതാ ട്രെന്‍ഡിംഗ് ഗാനം ‘അന്നന്ന പാത്തിയ...’യ്ക്ക് ക്യൂട്ട് പെര്‍ഫോമന്‍സ് നല്‍കുകയാണ് മകള്‍ ധ്വനിയും കസിന്‍ സിസ്റ്റര്‍ യാമിയും.
Mridula Vijay, dhwani krishna, trending song 'Annanna Pathiya...'
Mridhula Vijai with dhwani and yami (Image Source: Instagram)

മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെയിഷ്ടമുള്ള താരമാണ് മൃദുല വിജയ്. മികച്ച ഒരുപിടി കഥാപാത്രങ്ങള്‍ മൃദുല പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട പരമ്പരകളിലൂടെ നല്‍കിയിട്ടുണ്ട്. മൃദുലയുടെ ഭര്‍ത്താവ് യുവകൃഷ്ണയും സീരിയല്‍ താരമാണ്. കുടുംബപ്രേക്ഷകരുടെ പ്രിയ താരദമ്പതിമാരാണിവര്‍. ജനപ്രിയ പരമ്പരകളിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കാന്‍ ഇവർക്ക് രണ്ടാള്‍ക്കും കഴിഞ്ഞിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലടക്കം നിരവധി ആരാധകര്‍ ഇവര്‍ക്കുണ്ട്.
മിനിസ്‌ക്രീനില്‍ തിളങ്ങി നില്‍ക്കുന്ന സമയത്താണ് ഇവർ വിവാഹിതരായത്. ഇരുവർക്കും ധ്വനി കൃഷ്ണ എന്ന മകളുമുണ്ട്. തങ്ങളുടെ വിശേഷങ്ങളെല്ലാം സോഷ്യല്‍ മീഡിയയിലൂടെ ഇരുവരും പങ്കിടാറുണ്ട്.
ഇപ്പോഴിതാ ധ്വനിയും അനിയത്തി പാർവതിയുടെ മകള്‍ യാമികയും ചേർന്നുള്ള ഒരു ക്യൂട്ട് ഡാൻസ് പങ്കിട്ടിരിക്കുകയാണ് മൃദുല. ഇൻസ്റ്റഗ്രാമിലെ ട്രെന്‍ഡിംഗ് പാട്ടിനൊപ്പമാണ് ധനു എന്നു വിളിക്കുന്ന ധ്വനി കൃഷ്ണയുടെയും യാമി എന്നു വിളിക്കുന്ന യാമികയുടെയും പെർഫോമൻസ്. ഇന്തോനേഷ്യൻ ഗായിക സില്‍വി കുമാലസരി ആലപിച്ച ‘അന്നന്ന പാത്തിയാ ....’ എന്ന വൈറല്‍ പാട്ട് ബാക്ക്ഗ്രൗണ്ടില്‍ കേട്ടിട്ടാണ് ഈ ക്യൂട്ട് ബേബീസ് ഡാന്‍സ് ചെയ്തത്.
ഒരേ തരത്തിലുള്ള വസ്ത്രങ്ങളാണ് വീഡിയോയില്‍ ധനുവും യാമിയും അണിഞ്ഞിരിക്കുന്നത്. അന്നന്ന പാത്തിയ എന്ന പാട്ടിനെ ടാഗ് ചെയ്തിട്ടുണ്ട് മൃദുല. അടുക്കള ഉപകരണങ്ങള്‍ ഉപയോഗിച്ചായിരുന്നു ഇരുവരുടെയും നൃത്തമെന്നത് എന്നതാണ് ഇതിലെ ഏറ്റവും ക്യട്ടായ കാര്യം.
രണ്ടു പേരും പൊളിച്ചു എന്നും ക്യൂട്ട് ആയിട്ടുണ്ട് എന്നാണ് ഭൂരിഭാഗം കമന്റുകളും.

ധ്വനിയുടെയും യാമികയുടെയും ആദ്യത്തെ ഡാന്‍സ് പെര്‍ഫോമന്‍സിന്റെ വിശേഷങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മൃദുലയുടെ ഭർത്താവും മിനിസ്ക്രീൻ താരവുമായ യുവ കൃഷ്ണയാണ് ഈ വീഡിയോയില്‍ സംസാരിക്കുന്നത്. ‘‘അവര്‍ അംഗന്‍വാടിയില്‍ പോയിത്തുടങ്ങിയിട്ട് കുറച്ചുനാളായി. ഞങ്ങളുടെ പഞ്ചായത്തിലെ അംഗന്‍വാടികളെല്ലാം ഒന്നിച്ച്‌ ഒരു കലോത്സവം നടത്തിയിരുന്നു. അതില്‍ യാമിയും ധനുക്കുട്ടിയും ഡാന്‍സ് ചെയ്തിരുന്നു. കൂട്ടത്തില്‍ ഏറ്റവും ചെറിയ ആള്‍ ധനുവായിരുന്നു. അധികം സ്റ്റെപ്പുകളൊന്നും ധനുവിന് അറിയില്ല. മറ്റുള്ളവരെയൊക്കെ നോക്കിയങ്ങ് കളിച്ചു. രണ്ടര വയസാവുന്നതേയുള്ളൂ. എന്തെങ്കിലും ചെയ്യുന്നതൊക്കെ കാണാന്‍ നല്ല ക്യൂട്ടാണ്. ഇത്രയും വലിയ ഓഡിയന്‍സിന് മുന്നില്‍ സ്‌റ്റേജ് ഫിയറൊന്നുമില്ലാതെ കൂളായി അവർ നൃത്തം ചെയ്തു....’’ എന്നാണ് അന്ന് യുവ പറഞ്ഞത്.

Ads by Google
Saturday 05 Apr 2025 10.55 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW