-->
ആദിവാസി യുവാവായ ഗോകുലിന്റെ മരണത്തിൽ ആദിവാസി സംഘടനകൾ സമരത്തിലേക്ക്. സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് സമരം നടത്താനാണ് നീക്കം. പോലീസ് സ്റ്റേഷനിലെ മരണത്തിൽ ഹൈക്കോടതിയിൽ ഹർജി സമർപ്പിക്കാനും തീരുമാനമായി.
ഗോകുലിന്‍റെ മരണത്തില്‍ കല്‍പ്പറ്റ സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരുടെ മൊഴിയെടുത്തു. ജില്ലാ ക്രൈംബ്രാഞ്ചാണ് ഉദ്യോഗസ്ഥരുടെ മൊഴിയെടുത്തത്. കല്‍പ്പറ്റ സ്റ്റേഷനില്‍ പോലീസ് കംപെയിന്‍റ് അതോറിറ്റി ചെയർമാൻ
സന്ദർശനം നടത്തി. പോലീസിനെതിരെ ആരോപണം ഉന്നയിക്കപ്പെട്ട സാഹചര്യത്തിലായിരുന്നു സന്ദർശനം. ഫോറൻസിക് സർജൻമാരുടെ സംഘവും കല്‍പ്പറ്റ സ്റ്റേഷനില്‍ സന്ദർശിച്ചിരുന്നു.