-->
ഇന്ത്യയുടെ ഇന്ത്യൻ ദേശീയ പ്രതീകമായി മാറിയ കായിക വിനോദമാണ് ക്രിക്കറ്റ്. കേരളത്തിൽ ആദ്യമായി ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ച സ്ഥലമാകട്ടെ തലശേരിയും. ഇന്നത്തെ വി.ആർ. കൃഷ്ണയ്യർ സ്മാരക സ്റ്റേഡിയമായിരുന്നു ആ കളിയുടെ വേദി. പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാന സമയത്ത് സർ ആർതർ വെല്ലസ്ലിയാണ് തലശേരിയിലൂടെ കേരളത്തിനു ക്രിക്കറ്റ് പരിചയപ്പെടുത്തുന്നത്. ചരിത്രമുറങ്ങുന്ന ഈ സ്റ്റേഡിയം ഇന്നു തലശേരിയുടെ കായികപൈതൃകത്തിന്റെ പ്രതീകം കൂടിയാണ്.
തലശ്ശേരിയിലെ വി.ആർ. കൃഷ്ണയ്യര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തിന്റെറെ ഉടമസ്ഥാവകാശം മുനിസിപ്പാലിറ്റിക്കു ലഭിക്കുന്നതോടെ തലശേരിയിലെ കായികപ്രേമികളുടെ ദീര്‍ഘ നാളുകളായുള്ള ആവശ്യം കൂടിയാണ് യാഥാര്‍ത്ഥ്യമാകുന്നത്. ഒന്നര നൂറ്റാണ്ടിലേറെ പാരമ്പര്യമുള്ളതാണ് തലശേരിയിലെ നഗരസഭാ സ്റ്റേഡിയം. ഇതു നഗരസഭയുടെ പക്കൽ തന്നെ നിലനിർത്തുക എന്ന ലക്ഷ്യമാണ് സാക്ഷാത്കരിക്കുന്നത്. സ്റ്റേഡിയത്തിന്റെ തുടര്‍വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തീരുമാനം മുതല്‍കൂട്ടാകുമെന്നാണ് തലശേരി എംഎൽഎയും കേരള നിയമസഭാ സ്പീക്കറുമായ എ.എൻ. ഷംസീറിന്റെ പ്രതീക്ഷ.
പാട്ടവ്യവസ്ഥയിലാണ് സ്റ്റേഡിയം മുനിസിപ്പാലിറ്റിക്കു കൈമാറുന്നത്. സ്പീക്കർ എ.എൻ. ഷംസീറിന്റെ അധ്യക്ഷതയില്‍ അദ്ദേഹത്തിന്റെ ചേംബറില്‍ റവന്യൂ, കായിക വകുപ്പുമന്ത്രിമാരുടെ സാന്നിദ്ധ്യത്തില്‍ നടന്ന യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്.
കായികപ്രവര്‍ത്തനങ്ങള്‍ക്കു മാത്രം ഉപയുക്തമാക്കുക എന്ന കര്‍ശന വ്യവസ്ഥയോടെ മുപ്പത് വര്‍ഷ കാലാവധിയിലാണ് സ്റ്റേഡിയം മുനിസിപ്പാലിറ്റിക്ക് കൈമാറുക. ഭൂമി പാട്ടത്തിന് മുനിസിപ്പാലിറ്റിക്ക് കൈമാറുന്നത്. റവന്യൂ, സ്പോര്‍ട്സ് വകുപ്പുകളുടെ പ്രതിനിധികളെ സ്റ്റേഡിയം മാനേജ്മെന്‍റ് കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തും. കായിക വകുപ്പിന്റെ പരിപാടികള്‍ക്ക് സ്റ്റേഡിയം സൗജന്യ നിരക്കില്‍ ലഭ്യമാക്കാമെന്നാണ് ധാരണ.
രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റ് ഒന്നര വര്‍ഷം പിന്നിട്ടപ്പോഴാണ് എ എന്‍ ഷംസീര്‍ സ്പീക്കര്‍ സ്ഥാനത്തേക്ക് എത്തിയത്. കേരള നിയമസഭയുടെ 24-ാമത് സ്പീക്കറാണ്. വിദ്യാര്‍ത്ഥി യുവജന സംഘടനാ പ്രവര്‍ത്തനങ്ങളിലൂടെയായിരുന്നു ഷംസീര്‍ കേരള രാഷ്ട്രീയത്തിലേക്ക് കടന്നുവന്നത്. വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനത്തിലൂടെ പൊതുരംഗത്തെത്തിയ അദ്ദേഹം കണ്ണൂര്‍ സര്‍വകലാശാലാ യൂണിയന്‍ പ്രഥമ ചെയര്‍മാനായിരുന്നു. മലബാര്‍ ക്യാന്‍സര്‍ സെന്ററിലെത്തുന്ന അര്‍ബുദരോഗികളുടെ സഹായത്തിനായി സ്ഥാപിച്ച ആശ്രയ ചാരിറ്റബിള്‍ സൊസൈറ്റിയുടെ വര്‍ക്കിങ് ചെയര്‍മാനും ഷംസീറാണ്.