Friday, March 13, 2026 Last Updated 1 Min 41 Sec ago English Edition
Todays E paper
Ads by Google
Friday 04 Apr 2025 02.20 PM

ഹൈസ്‌കൂളില്‍ സംഘര്‍ഷം, കുത്തേറ്റ ഫ്രിസ്‌കോ വിദ്യാര്‍ത്ഥിയുടെ മരണം ഇരട്ട സഹോദരന്റെ കൈകളില്‍ കിടന്ന്

uploads/news/2025/04/774004/ae.jpg

ഫ്രിസ്‌കോ (ടെക്‌സാസ്): ട്രാക്ക് മീറ്റില്‍ ഇരിപ്പിട തര്‍ക്കത്തെ തുടര്‍ന്ന് കുത്തേറ്റ ഫ്രിസ്‌കോ മെമ്മോറിയല്‍ ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥി ഇരട്ട സഹോദരന്റെ കൈകളില്‍ കിടന്ന് മരിച്ചു.

ബുധനാഴ്ച രാവിലെ, ട്രാക്ക് മീറ്റിനിടെ ഫ്രിസ്‌കോയിലെ സെന്റിനല്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയായ 17 വയസ്സുള്ള കാര്‍മെലോ ആന്റണിയാണ് വഴക്കിനെത്തുടര്‍ന്ന് മെറ്റ്കാഫിന്റെ(17) നെഞ്ചില്‍ കുത്തിയതെന്നു പോലീസ് പറഞ്ഞു.
അദ്ദേഹത്തിന്റെ ഇരട്ട സഹോദരന്‍ കുത്തേറ്റത് കാണുകയും ജീവന്‍ രക്ഷിക്കാന്‍ ശ്രമിക്കുകയും ചെയ്തു. '
തന്റെ മകന്‍ തന്റെ ഇരട്ട സഹോദരന്റെ കൈകളില്‍ കിടന്നാണ് മരിച്ചതെന്നു മെറ്റ്കാഫിന്റെ പിതാവ് പറഞ്ഞു.

ജെഫ് മെറ്റ്കാഫ് ഓസ്റ്റിന്‍ ഒരു ഓണര്‍ സ്റ്റുഡന്റ്, ഒരു സംഘാടകന്‍ , ഒരു കഴിവുള്ള അത്ലറ്റ് എന്നിങ്ങനെയാണ് അധ്യാപകര്‍ വിശേഷിപ്പിച്ചത്.ട്രാക്ക് ആന്‍ഡ് ഫീല്‍ഡിന് പുറമേ, മെമ്മോറിയല്‍ ഹൈസ്‌കൂള്‍ ഫുട്ബോള്‍ ടീമിലെ ഒരു ലൈന്‍ബാക്കറായിരുന്നു അദ്ദേഹം.

കുത്തിയെന്നു പറയപ്പെടുന്ന കാര്‍മെലോ ആന്റണിയെ പോലീസ് അറസ്റ്റ് ചെയ്തു, ഫസ്റ്റ് ഡിഗ്രി കൊലപാതക കുറ്റം ചുമത്തിയിട്ടുണ്ട്.1 മില്യണ്‍ ഡോളര്‍ ബോണ്ടില്‍ ജയിലിലാണ്.

പി പി ചെറിയാന്‍

Ads by Google
Friday 04 Apr 2025 02.20 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW