Saturday, March 14, 2026 Last Updated 27 Min 11 Sec ago English Edition
Todays E paper
Ads by Google
Friday 04 Apr 2025 12.00 PM

വഖഫ് നിയമഭേദഗതി ബില്ലിനെ നിയമപരമായി വെല്ലുവിളിക്കാന്‍ കോണ്‍ഗ്രസ് ; സുപ്രീംകോടതിയിലേക്ക് നീങ്ങുന്നു

uploads/news/2025/04/773989/supreme-court-of-india.gif

ന്യൂഡല്‍ഹി: വന്‍ വിവാദമുണ്ടാക്കി വഖഫ് നിയമഭേദഗതി ബില്ല് ഇരുസഭകളിലും പാസ്സായ സാഹചര്യത്തില്‍ ബില്ലിനെതിരേ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി കോണ്‍ഗസ്. ബില്ലിനെ നിയമപരമായി നേരിടുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കി. 13 മണിക്കൂറിലധികം നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ രാജ്യസഭ ബില്‍ പാസാക്കിയതിനെത്തുടര്‍ന്ന് വെള്ളിയാഴ്ച രാവിലെ പാര്‍ലമെന്റ് ബില്‍ അംഗീകരിച്ചു. വഖഫ് ബില്ലിനും ജബല്‍പൂര്‍ ആക്രമണങ്ങള്‍ക്കും എതിരേ ഉയര്‍ന്ന പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് രാജ്യസഭ 12 മണി വരെ പിരിഞ്ഞിരിക്കുകയാണ്.

ഭരണഘടനാവിരുദ്ധമായ ബില്ലിനെ നിയമപരമായി നേരിടുമെന്ന് ജയറാം രമേശ് വ്യക്തമാക്കി. 2024 ലെ വഖഫ് (ഭേദഗതി) ബില്ലിന്റെ ഭരണഘടനാ സാധുതയെ ഐ.എന്‍.സി ഉടന്‍ തന്നെ സുപ്രീം കോടതിയില്‍ വെല്ലുവിളിക്കുമെന്ന് അദ്ദേഹം എക്‌സിലെ പോസ്റ്റില്‍ വ്യക്തമാക്കി. 'ഇന്ത്യന്‍ ഭരണഘടനയില്‍ അടങ്ങിയിരിക്കുന്ന തത്വങ്ങള്‍, വ്യവസ്ഥകള്‍, ആചാരങ്ങള്‍ എന്നിവയ്ക്കെതിരായ മോദി സര്‍ക്കാരിന്റെ എല്ലാ ആക്രമണങ്ങളെയും ഞങ്ങള്‍ ആത്മവിശ്വാസത്തോടെ ചെറുക്കുകയും തുടര്‍ന്നും ചെറുക്കുകയും ചെയ്യും.' അദ്ദേഹം പറഞ്ഞു.

വഖഫ് ബില്ലിനെക്കുറിച്ചുള്ള രാജ്യസഭയിലെ ചര്‍ച്ചയില്‍ പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്ന് ശക്തമായ എതിര്‍പ്പുകള്‍ ഉയര്‍ന്നു, ബില്ലിനെ 'മുസ്ലീം വിരുദ്ധം' എന്നും 'ഭരണഘടനാ വിരുദ്ധം' എന്നും അവര്‍ വിശേഷിപ്പിച്ചു, 'ചരിത്രപരമായ പരിഷ്‌കരണം' ന്യൂനപക്ഷ സമൂഹത്തിന് ഗുണം ചെയ്യുമെന്ന് സര്‍ക്കാര്‍ പ്രതികരിച്ചു. രാജ്യസഭയില്‍ 128 അംഗങ്ങള്‍ അനുകൂലിച്ചും 95 അംഗങ്ങള്‍ എതിര്‍ത്തും വോട്ട് ചെയ്തുകൊണ്ട് ബില്‍ പാസായി. വ്യാഴാഴ്ച രാവിലെ ലോക്‌സഭയില്‍ ഇത് പാസായി, 288 അംഗങ്ങള്‍ ഇതിനെ പിന്തുണച്ചും 232 അംഗങ്ങള്‍ എതിര്‍ത്തും വോട്ട് ചെയ്തു.

കോണ്‍ഗ്രസിന്റെ നിരവധി ഹര്‍ജികളാണ് ഇപ്പോള്‍ സുപ്രീംകോടതി കേള്‍ക്കുന്നത്. 2019 ലെ സിഎഎയെ ചോദ്യം ചെയ്യുന്ന കോണ്‍ഗ്രസിന്റെ ഹര്‍ജി സുപ്രീം കോടതിയില്‍ കേള്‍ക്കുന്നുണ്ടെന്നും ശ്രീ രമേശ് പറഞ്ഞു. 2005 ലെ വിവരാവകാശ നിയമത്തിലെ 2019 ലെ ഭേദഗതികള്‍ക്കെതിരായ ഹര്‍ജിയും 2024 ലെ 'തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങളിലെ ഭേദഗതികളുടെ സാധുതയെ ചോദ്യം ചെയ്യുന്ന ഹര്‍ജിയും സുപ്രീം കോടതിയില്‍ കേള്‍ക്കുന്നു. 1991 ലെ ആരാധനാലയ നിയമത്തിന്റെ അക്ഷരവും ആത്മാവും ഉയര്‍ത്തിപ്പിടിക്കുന്നതിനുള്ള കോണ്‍ഗ്രസ് ഇടപെടല്‍ സുപ്രീം കോടതിയില്‍ കേള്‍ക്കുന്നുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കൂട്ടിച്ചേര്‍ത്തു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW