Sunday, March 15, 2026 Last Updated 7 Min 50 Sec ago English Edition
Todays E paper
Ads by Google
Thursday 03 Apr 2025 12.30 PM

എനിക്ക് 29 വയസ്സായി എന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല; രശ്മിക മന്ദാന

rashmika-mandanna
photo-www.instagram.com/rashmika_mandanna/

മാര്‍ച്ച് 5 നാണ് രശ്മിക മന്ദാനയുടെ ജന്മദിനം. നാഷണല്‍ ക്രഷ് ആയി വളര്‍ന്നുകൊണ്ടിരിയ്ക്കുന്ന രശ്മിക 29 വയസ്സിലേക്ക് കടക്കുന്നു. തനിക്ക് 29 വയസ്സായി എന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല എന്നാണ് ഏറ്റവുമൊടുവില്‍ പങ്കുവച്ച ഒരു ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ രശ്മിക കുറിച്ചത്.

'ഇത് എന്റെ ബര്‍ത്ത് ഡേ മാസം. ഞാന്‍ ഭയങ്കര എക്‌സൈറ്റഡ് ആണ്. എല്ലാവരും പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്, പ്രായമാകുന്തോറും ബര്‍ത്ത് ഡേ സെലിബ്രേറ്റ് ചെയ്യാനുള്ള താത്പര്യം ഒക്കെ കുറയും എന്ന്. പക്ഷേ എന്റെ കാര്യത്തില്‍ അത് അങ്ങനെ അല്ല എന്നത് വളരെ വ്യക്തമാണ്. പ്രായമായിക്കൊണ്ടിരിക്കുമ്പോഴാണ് എനിക്ക് എന്റെ ബര്‍ത്ത് ഡേ സെലിബ്രേറ്റ് ചെയ്യാനുള്ള എക്‌സൈറ്റ്‌മെന്റ് കൂടുന്നത്. എനിക്ക് 29 വയസ്സായി എന്ന് സ്വയം വിശ്വസിക്കാന്‍ കഴിയുന്നില്ല. സന്തോഷത്തോടെയും ആരോഗ്യത്തോടെയും സുരക്ഷിതത്വത്തോടെയും ഞാന്‍ ഒരു വര്‍ഷം കൂടെ പിന്നിട്ടിരിയ്ക്കുന്നു. അതാണ് ബര്‍ത്ത് ഡേ സെലിബ്രേറ്റ് ചെയ്യാനുള്ള കാരണം' എന്നാണ് രശ്മിക മന്ദാന പറയുന്നത്.

rashmika-mandanna

Ads by Google
Ads by Google
LATEST NEWS
TRENDING NOW