Friday, March 13, 2026 Last Updated 14 Min 31 Sec ago English Edition
Todays E paper
Ads by Google
Wednesday 02 Apr 2025 04.44 PM

5 ദിവസം കേരളത്തില്‍ കനത്ത മഴ ഉറപ്പിക്കാം; ഇടിമിന്നല്‍ ജാഗ്രത

heavy rain,

തിരുവനന്തപുരം; കനത്ത ചൂടില്‍ ചുട്ടുപ്പൊള്ളുന്ന കേരളത്തിന് ആശ്വാസമായി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഏറ്റവും പുതിയ അറിയിപ്പ്.
ഇന്ന് മുതല്‍ വേനല്‍ മഴ ശക്തമാകുമെന്നാണ് കാലാവസ്ഥ പ്രവചനം. ഇത് പ്രകാരം അടുത്ത 5 ദിവസവും കേരളത്തില്‍ മഴ മുന്നറിയിപ്പുണ്ട്. ഈ ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിലും നാളെ പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലുമാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യമാണ് ഈ ജില്ലകളിലുള്ളത്. ഇതിനൊപ്പം ഇടിമിന്നല്‍ ജാഗ്രത നിര്‍ദ്ദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW