Friday, March 13, 2026 Last Updated 53 Min 12 Sec ago English Edition
Todays E paper
Ads by Google
Wednesday 02 Apr 2025 02.06 PM

ഒന്നരക്കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി പിടിയില്‍ ; ഷൈന്‍ ടോം ചാക്കോയ്ക്കും ശ്രീനാഥ് ഭാസിക്കും ലഹരി നല്‍കിയെന്ന് യുവതി

uploads/news/2025/04/773580/high-brid-ganja.jpg

ആലപ്പുഴ: മലയാള സിനിമയിലെ യുവനടന്മാര്‍ക്ക് ലഹരി കൈമാറിയെന്ന് ഒന്നരക്കോടിയുടെ കഞ്ചാവുമായി പിടിയിലായ യുവതിയുടെ മൊഴി. ആലപ്പുഴയില്‍ ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായത് ചെന്നൈ സ്വദേശിനിയായ ക്രിസ്റ്റീന എന്ന് വിളിക്കുന്ന തസ്‌ളീമ സുല്‍ത്താനയാണ്. പിടിയിലായ യുവതിയ്ക്ക് സിനിമ മേഖലയിലെ ഉന്നതരുമായി ബന്ധമുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

വിദേശത്ത് നിന്നും എത്തിച്ച ഹൈബ്രിഡ് കഞ്ചാവ് എറണാകുളത്ത് യുവതി വിതരണം ചെയ്തിരുന്നതായി കണ്ടെത്തിയിട്ടുള്ള യുവതിക്ക് നടന്മാരായ ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നിവരുമായുള്ള ബന്ധത്തിന്റെ ഡിജിറ്റല്‍ തെളിവുകള്‍ എക്‌സൈസിന് ലഭിച്ചിട്ടുണ്ട് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇരുവര്‍ക്കും ലഹരി കൈമാറിയതായി ഇവര്‍ മൊഴി നല്‍കുകയും ചെയ്തിട്ടുണ്ട്.

ആലപ്പുഴയില്‍ നിന്നും കോടികളുടെ ലഹരിയുമായി യുവതിയെ എക്‌സൈസ് പിടികൂടുകയായിരുന്നു. ഇവര്‍ക്കൊപ്പം മക്കളും ഉണ്ടായിരുന്നു. ഹൈബ്രിഡ് കഞ്ചാവ് ആലപ്പുഴയില്‍ വിതരണം ചെയ്യാന്‍ എത്തിയപ്പോഴാണ് പിടിയിലായത്. പൊലീസ് അന്വേഷണത്തില്‍ തായ്‌ലാന്‍ഡില്‍ നിന്നാണ് ഹൈബ്രിഡ് കഞ്ചാവ് ലഭിച്ചതെന്നാണ് സൂചന. ഹൈഡ്രോഫോണിക് കൃഷിരീതിയില്‍ തായിലാന്‍ഡില്‍ വികസിപ്പിച്ചവയായതിനാല്‍ സാധാരണ കഞ്ചാവിനേക്കാള്‍ പതിന്മടങ്ങ് ലഹരി ഇത് നല്‍കുന്നതായിട്ടാണ് അന്വേഷണസംഘം പറയുന്നത്.

മണ്ണഞ്ചേരി സ്വദേശി ഫിറോസുമായി ചേര്‍ന്ന് വില്പന നടത്താനായാണ് യുവതി ആലപ്പുഴയില്‍ കഞ്ചാവുമായി എത്തിയത്. മുമ്പ് സെക്‌സ് റാക്കറ്റുമായി ബന്ധപ്പെട്ടിട്ടുള്ളതിനാല്‍ ആലപ്പുഴയിലേക്കുള്ള യുവതിയുടെ വരവിന് പിന്നില്‍ അത്തരം എന്തെങ്കിലും ലക്ഷ്യങ്ങള്‍ ഉണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. മുമ്പ് പെണ്‍കുട്ടിയെ ലഹരി നല്‍കി മയക്കിയ ശേഷം പീഡിപ്പിച്ച കേസിലെ പ്രതി കൂടിയാണ്.

Ads by Google
Wednesday 02 Apr 2025 02.06 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW