Friday, March 13, 2026 Last Updated 29 Min 24 Sec ago English Edition
Todays E paper
Ads by Google
Tuesday 01 Apr 2025 02.27 PM

മാര്‍ക്കേസ് എന്ന സാഹിത്യ മാന്ത്രികന്‍

ലോക സാഹിത്യത്തിലെ മാന്ത്രികനും നൊബേല്‍ സമ്മാന ജേതാവുമായ ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്കേസിന്റെ ജീവിതവും രചനകളും പരിചയപ്പെടുത്തുന്നു. മഞ്ഞ ചിത്ര ശലഭങ്ങളുടെ മായക്കാഴ്ച പകര്‍ന്നു നല്‍കി ലോകമെമ്പാടുമുള്ള വായനക്കാരെ മത്ത് പിടിപ്പിച്ച ഗാബോ യുടെ ചില കഥകളും 'ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍' എന്ന നോവലും ആസ്പദമാക്കി അദ്ദേഹത്തിന്റെ രചനകളുടെ ഒരു ആസ്വാദനം.
uploads/news/2025/04/773369/ww.jpg

ചിക്കാഗോ: സാഹിത്യവേദിയുടെ അടുത്ത സമ്മേളനം ഏപ്രില്‍ 4 വെള്ളിയാഴ്ച ചിക്കാഗോ സമയം വൈകുന്നേരം 7:30 നു സൂം വെബ് കോണ്‍ഫറന്‍സ് വഴിയായി കൂടുന്നു. ശ്രീമതി ബിന്ദു ടിജിയാണ് ഇത്തവണ പ്രബന്ധം അവതരിപ്പിക്കുന്നത്.

(Zoom Meeting Link https://us02web.zoom.us/j/81475259178 Passcode: 2990
Meeting ID: 814 7525 9178)

ലോക സാഹിത്യത്തിലെ മാന്ത്രികനും നൊബേല്‍ സമ്മാന ജേതാവുമായ ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്കേസിന്റെ ജീവിതവും രചനകളും പരിചയപ്പെടുത്തുന്നു. മഞ്ഞ ചിത്ര ശലഭങ്ങളുടെ മായക്കാഴ്ച പകര്‍ന്നു നല്‍കി ലോകമെമ്പാടുമുള്ള വായനക്കാരെ മത്ത് പിടിപ്പിച്ച ഗാബോ യുടെ ചില കഥകളും 'ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍' എന്ന നോവലും ആസ്പദമാക്കി അദ്ദേഹത്തിന്റെ രചനകളുടെ ഒരു ആസ്വാദനം.

ബിന്ദു ടിജി കവിയും നാടകകൃത്തും, ഗാനരചയിതാവും അഭിനേത്രിയുമാണ്. രാസമാറ്റം, നിശ്ശബ്ദദൂരങ്ങള്‍ എന്നീ രണ്ടു കവിതാസമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട് . എ അയ്യപ്പന്‍ ട്രസ്റ്റിന്റെ കവിതാ അവാര്‍ഡ്, ലാനാ കവിതാ അവാര്‍ഡ്, ഡാളസ് കേരള ലിറ്റററി അസോസിയേഷന്റെ മനയില്‍ ജേക്കബ് കവിതാ പുരസ്‌ക്കാരം തുടങ്ങിയ അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ആനുകാലികങ്ങളില്‍ കവിത എഴുതുന്നു.

മുഴുനീള നാടകങ്ങളിലും ഷോര്‍ട്ട് ഫിലിമുകളിലും മികച്ച അഭിനയം കാഴ്ച വെച്ചിട്ടുണ്ട്. 2025 വനിതാ ദിനത്തില്‍ സാന്‍ ഫ്രാന്‍സിസ്‌കോ ഇന്ത്യന്‍ കോണ്‍സുലേറ്റും അസോസിയേഷന്‍ ഓഫ് ഇന്‍ഡോ അമേരിക്കന്‍സ് (AIA) യും ചേര്‍ന്നു നല്‍കുന്ന 'നാരീ' അവാര്‍ഡിന് അര്‍ഹയായി.

കാലിഫോര്‍ണിയയില്‍ സ്ഥിരതാമസമാക്കിയ ബിന്ദു തൃശൂര്‍ സ്വദേശിനി യാണ്. ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍ ആയി ജോലി ചെയ്യുന്നു.

മാര്‍ച്ച് മാസ സാഹിത്യവേദിയില്‍ ഡോ. എ ആര്‍ ശ്രീകൃഷ്ണന്‍ അവതരിപ്പിച്ച കുമാരനാശാന്റെ ശ്ലോകകാവ്യങ്ങളുടെ അവലോകനവും ആസ്വാദനവും വളരെയേറെ ഹൃദ്യമായിരുന്നു.

ഏപ്രില്‍ 4-ലെ സാഹിത്യ സായാഹ്നത്തില്‍ പങ്കെടുക്കുവാന്‍ എല്ലാ സാഹിത്യസ്‌നേഹികളേയും സാദരം ക്ഷണിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

ബിന്ദു ടിജി 916 705 8568
പ്രസന്നന്‍ പിള്ള 630 935 2990
ജോണ്‍ ഇലക്കാട് 773 282 4955

Ads by Google
Tuesday 01 Apr 2025 02.27 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW