Friday, March 13, 2026 Last Updated 6 Min 46 Sec ago English Edition
Todays E paper
Ads by Google
Tuesday 01 Apr 2025 02.15 PM

വിശക്കുന്നവന് സാന്ത്വനമായി ഡാളസ്സ് മാര്‍ത്തോമ യൂത്ത് ഫെല്ലോഷിപ്പ്

uploads/news/2025/04/773366/se.jpg

ഡാളസ്: മാര്‍ത്തോമ യൂത്ത് ചാപ്ലിന്‍സി മിനിസ്ട്രിയുടെ ഭാഗമായി മാര്‍ത്തോമ യൂത്ത് ഫെല്ലോഷിപ്പ് അംഗങ്ങള്‍ പട്ടണത്തിന് വിവിധഭാഗങ്ങളിലായി ഭവന രഹിതരായി കഴിയുന്നവര്‍ക്ക് ഭക്ഷണവുമായി കടന്നുചെന്ന ക്രിസ്തു സ്‌നേഹ സന്ദേശം പകരുന്നു. ഡാലസ് ക്രോസവെയ് മാര്‍ത്തോമ ഇടവക വികാരിയും, ഡാളസ് യൂത്ത് ചാപ്ലയിനും ആയി സേവനമനുഷ്ഠിക്കുന്ന റവ: എബ്രഹാം കുരുവിളയുടെ (മനു അച്ചന്‍) നേതൃത്വത്തില്‍ ആകുന്നു ക്രമീകരണങ്ങള്‍ പുരോഗമിക്കുന്നത് . 'ഐസായ കോഡ്' എന്ന പേരിലാണ് അച്ചന്റെ നേതൃത്വത്തില്‍ ഡാളസില്‍ ശ്രുശൂഷ നടത്തപ്പെടുന്നത്. 'വിശപ്പുള്ളവന് നിന്റെ അപ്പം നുറുക്കി കൊടുക്കുന്നതും, അലഞ്ഞുനടക്കുന്ന സാധുക്കളെ നിന്റെ വീട്ടില്‍ ചേര്‍ത്തു കൊള്ളുന്നതും, നഗ്‌നനെ കണ്ടാല്‍ അവനെ ഉടുപ്പിക്കുന്നതും, നിന്റെ മാംസ രക്തങ്ങള്‍ ആയിരിക്കുന്നവര്‍ക്ക് നിന്നെ തന്നെ മറക്കാതിരിക്കാനും അല്ലയോ എനിക്ക് ഇഷ്ടമുള്ള ഉപവാസം '
യെശയ്യാവ് പ്രവാചകന്റെ പുസ്തകം അമ്പത്തിയെട്ടാം അധ്യായം ഏഴാം വാക്യമാണ് തങ്ങള്‍ക്ക് ഈ ശുശ്രൂഷയ്ക്ക് പ്രചോദനം നല്‍കിയത് എന്ന് യൂത്ത് ഫെല്ലോഷിപ്പ് അംഗങ്ങള്‍ അഭിപ്രായപ്പെട്ടു.
ഈ വര്‍ഷത്തെ നോമ്പ് കാലം യുവജനങ്ങളുടെ ആത്മീയ ജീവിതത്തില്‍ ഒരു ചലനവും ഒരു പുതിയ കാഴ്ചപ്പാടും ഉണ്ടാകണമെന്ന് ആഗ്രഹത്തോടെയാണ് ഈ ശുശ്രൂഷയ്ക്ക് ആരംഭം കുറിച്ചത് എന്ന് മനു അച്ചന്‍ അറിയിച്ചു. വലിയ നോമ്പ് ആരംഭിച്ച് 29 ദിവസം പിന്നിടുമ്പോള്‍ നൂറില്‍പരം ആളുകളുടെ വിശപ്പടക്കുവാന്‍ യൂത്ത് ഫെല്ലോഷിപ്പ് അംഗങ്ങള്‍ക്ക് സാധിച്ചു എന്നതില്‍ വളരെ സന്തോഷമുണ്ട് എന്ന് അച്ചന്‍ കൂട്ടിച്ചേര്‍ത്തു.

30 ആം തീയതി ഞായറാഴ്ച സെന്റ് പോള്‍സ് മാര്‍ത്തോമാ ഇടവകയിലെ ആരാധന മധ്യേയുള്ള പ്രസംഗത്തില്‍ 'ഐസായ കോഡിന്' കുറിച്ചുള്ള വിവരണവും, ഈ അനുഗ്രഹിക്കപ്പെട്ട ശ്രുശൂഷയില്‍ ഓരോരുത്തരും പങ്കുകാരാകണം എന്നുള്ള അച്ചന്റെ ആഹ്വാനവും ഏറ്റെടുത്തുകൊണ്ട് ആരാധനയ്ക്ക് ശേഷം ഇടവകയിലെ യുവതീയുവാക്കളും, സണ്‍ഡേ സ്‌കൂള്‍ കുട്ടികളും ഭക്ഷണ വിതരണത്തിന് വേണ്ടിയുള്ള ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കി. യുവജനങ്ങളുടെയും, സണ്‍ഡേ സ്‌കൂള്‍ കുഞ്ഞുങ്ങളുടെയും ഉത്സാഹവും, താല്പര്യവും, കഷ്ടത അനുഭവിക്കുന്നവരോടുള്ള അനുകമ്പയും, സഭയോടുള്ള സ്‌നേഹവും ഏറെ അഭിമാനാര്‍ഹമാണ് എന്ന് സെന്റ് പോള്‍സ് മാര്‍ത്തോമാ ഇടവക വികാരി റവ: ഷൈജു സി ജോയ് അഭിപ്രായപ്പെട്ടു. ബഹുമാനപ്പെട്ട അച്ചന്റെ പ്രാര്‍ത്ഥനയ്ക്കുശേഷം തയ്യാറാക്കിയ ഭക്ഷണപ്പൊതികളുമായി മനു അച്ചനും സംഘവും ഡാലസ് പട്ടണത്തിലെ വിവിധ ഭാഗങ്ങളിലേക്ക് പുറപ്പെടുകയും ചെയ്തു.

ബബു പി സൈമണ്‍

Ads by Google
Tuesday 01 Apr 2025 02.15 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW