-->
പവിത്രം എന്ന സീരിയലിലെ വേദ ഇപ്പോള്‍ പ്രേക്ഷകരുടെ പ്രിയങ്കരിയാണ്. സുരഭി സന്തോഷ് ആണ് വേദയായി എത്തുന്നത്. റിയല്‍ ലൈഫിലും വേദയായി എത്തുന്ന സുരഭി വളരെ പോസിറ്റീവ് ആണ്. ജീവിത രീതിയില്‍ പക്ഷേ വേദയില്‍ നിന്ന് നേരെ വിപരീതവും. ഭര്‍ത്താവിനൊപ്പം നടത്തിയ അവധിക്കാല യാത്രയുടെ വിശേഷങ്ങളാണ് സുരി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിയ്ക്കുന്നത്.
ശ്രീലങ്കയില്‍ നിന്നുള്ള ചിത്രങ്ങള്‍ സുരഭി സന്തോഷ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. ഈ വൈബ് എത്രത്തോളം സന്തോഷം നല്‍കുന്നതാണെന്നും താരം കുറിക്കുന്നുണ്ട്.
കന്നട സിനിമകളിലൂടെ അഭിനയ ലോകത്തേക്ക് വന്ന സുരഭി സന്തോഷ് കുട്ടനാടന്‍ മാര്‍പ്പാപ്പ എന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്റെ നായികയായിരുന്നു. അഞ്ചോളം സിനിമകളില്‍ അഭിനയിച്ചതിന് ശേഷമാണ് സുരഭി മിനിസ്‌ക്രീനിലേക്ക് എത്തിയത്
ബോളിവുഡ് പിന്നണി ഗായകനായ പ്രണവ് ചന്ദ്രനാണ് സുരഭി സന്തോഷിന്റെ ഭര്‍ത്താവ്. ഇരുവരുടെയും അറേഞ്ച്ഡ് മാര്യേജ് ആണ്. വിവാഹത്തിന് ശേഷമാണ് ഇവരുടെ പ്രണയം ആരംഭിച്ചത്