Friday, March 13, 2026 Last Updated 12 Min 33 Sec ago English Edition
Todays E paper
Ads by Google
Saturday 29 Mar 2025 02.26 PM

വൈറ്റ് ഹൗസില്‍ ഇഫ്താര്‍ വിരുന്നൊരുക്കി യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്

uploads/news/2025/03/772865/ap-2.jpg

വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വൈറ്റ് ഹൗസില്‍ ഇഫ്താര്‍ വിരുന്നൊരുക്കി . വ്യാഴാഴ്ച രാത്രി നടന്ന ഇഫ്താര്‍ വിരുന്നില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ അമേരിക്കന്‍ മുസ്‌ലിംകള്‍ നല്‍കിയ പിന്തുണക്ക് ട്രംപ് നന്ദി പറഞ്ഞു. ഒന്നാം ഘട്ട വെടിനിര്‍ത്തല്‍ കരാര്‍ അവസാനിച്ച് ഗസ്സയില്‍ ഇസ്രായേല്‍ ആക്രമണം രൂക്ഷമായിക്കൊണ്ടിരിക്കുമ്പോഴാണ് ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചത്.

'2024ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റെക്കോഡ് ഭൂരിപക്ഷത്തില്‍ ഞങ്ങളെ പിന്തുണച്ച ലക്ഷക്കണക്കിന് അമേരിക്കന്‍ മുസ്‌ലിംകള്‍ക്ക് ഞാന്‍ പ്രത്യേക നന്ദി അറിയിക്കുന്നു. നവംബറില്‍ മുസ്‌ലിം സമൂഹം ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്നു, ഞാന്‍ പ്രസിഡന്റായിരിക്കുമ്പോള്‍, ഞാന്‍ നിങ്ങള്‍ക്കൊപ്പമുണ്ടാകും' -ട്രംപ് പറഞ്ഞു.

പി പി ചെറിയാന്‍

Ads by Google
Saturday 29 Mar 2025 02.26 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW