Saturday, March 14, 2026 Last Updated 0 Min 24 Sec ago English Edition
Todays E paper
Ads by Google
Friday 28 Mar 2025 03.18 PM

ക്രെഡിറ്റ് കാര്‍ഡ് നിലവാരത്തിലുള്ള ബെനിഫിറ്റ് കാര്‍ഡുമായി ഒരുമ.

മെയ് 3 ന് നടക്കുന്ന ഒരുമ മെഗാ പിക്‌നിക്ക് 2025 ന്റെ ഒരുക്കങ്ങള്‍ ആരംഭിച്ചു. കുടിയേറ്റ നാട്ടിലെ കുട്ടികള്‍ക്കായുള്ള ഒരുമ മലയാളം ലേണിംഗ് ക്ലാസുകള്‍ ഉടന്‍ ആരംഭിക്കും.
uploads/news/2025/03/772623/sw.jpg

ഹൂസ്റ്റണ്‍: റിവര്‍‌സ്റ്റോണ്‍ ഒരുമ 2025 ലെ അംഗത്വം പുതുക്കിയ ഫാമിലികള്‍ക്കായി ഗ്രേറ്റര്‍ ഹൂസ്റ്റണില്‍ നിരവധി ബിസിനസ് സെന്റ്ററുകളില്‍ നിന്ന് പര്‍ച്ചേസ് ഡിസ്‌കൗണ്ട് കിട്ടുന്ന ബെനിഫിറ്റ് കാര്‍ഡ് 2025 നല്‍കുന്നു.

മെമ്പര്‍ഷിപ്പ് മാസാചരണമായ ഏപ്രില്‍ 30 ന് മുന്‍പായി മെമ്പര്‍ഷിപ്പ് പുതുക്കുന്ന കുടുംബങ്ങള്‍ക്കാണ് 'ഡോളര്‍ ബാക്ക് ഫ്രം പര്‍ച്ചേസ്' വഴി സാമ്പത്തിക ലാഭം കിട്ടുന്ന ഈ ഡിസ്‌കൗണ്ട് കാര്‍ഡ് ലഭിക്കുക.

മെയ് 3 ന് നടക്കുന്ന ഒരുമ മെഗാ പിക്‌നിക്ക് 2025 ന്റെ ഒരുക്കങ്ങള്‍ ആരംഭിച്ചു. കുടിയേറ്റ നാട്ടിലെ കുട്ടികള്‍ക്കായുള്ള ഒരുമ മലയാളം ലേണിംഗ് ക്ലാസുകള്‍ ഉടന്‍ ആരംഭിക്കും.

ഒരുമ പ്രസിഡന്റ് ജിന്‍സ് മാത്യു വിന്റെ അധ്യക്ഷതയില്‍ കൂടിയ എക്‌സികുട്ടിവ് ബോര്‍ഡ് യോഗത്തില്‍ ജനറല്‍ സെക്രട്ടറി ജയിംസ് ചാക്കോ സ്വാഗതം പറഞ്ഞു. ഒരുമ പിക്നിക്കിന്റെ ക്രമീകരണങ്ങളെപ്പറ്റി പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ ഡോ.ജോസ് തൈപ്പറമ്പില്‍ വിശദീകരിച്ചു. റീനാ വര്‍ഗീസ്,നവീന്‍ ഫ്രാന്‍സിസ്,വിനോയി സിറിയക്ക്,മേരി ജേക്കബ് എന്നിവര്‍ പ്രസംഗിച്ചു.

റോബി ജേക്കബ്, സെലിന്‍ ബാബു, കെ.പി തങ്കച്ചന്‍, ജോസഫ് തോമസ്,ഷാജിവര്‍ഗീസ്, റെയ്‌നാ സുനില്‍,ദീപാ പോള്‍,അലീനാ സബാസ്റ്റിയന്‍ എന്നിവര്‍ സബ് കമ്മിറ്റി കോ ഓര്‍ഡിനേറ്റഴ്‌സായ വിപുലമായ പിക്‌നിക്ക് കമ്മിറ്റി രൂപികരിച്ചു.

ജിന്‍സ് മാത്യു കിഴക്കേതില്‍ അറിയിച്ചതാണിത്

ജീമോന്‍ റാന്നി

Ads by Google
Friday 28 Mar 2025 03.18 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW