Saturday, March 14, 2026 Last Updated 0 Min 25 Sec ago English Edition
Todays E paper
Ads by Google
Friday 28 Mar 2025 02.54 PM

ഹൂസ്റ്റണ്‍ സെന്റ് ജോസഫ് ഇടവക തിരുനാള്‍ ഭക്തിസാന്ദ്രം

uploads/news/2025/03/772616/1.jpg

ഹ്യൂസ്റ്റണ്‍ സെന്റ് ജോസഫ് ഫൊറോനാ ദൈവാലയ മധ്യസ്ഥന്‍ വി. യൗസേപിതാവിന്റെ തിരുനാള്‍ സാഘോഷം കൊണ്ടാടി.
മാര്‍ച്ച് 14 ന് കൊടിയേറ്റോടു കൂടി ആരംഭിച്ച തിരുനാള്‍ ആചാരണത്തിന് 9 ദിവസത്തെ നൊവേനയ്ക്കും വി. കുര്‍ബാനയര്‍പ്പണത്തിനും വിവിധ ദിവസങ്ങളില്‍ റവ ഫാ.എബ്രഹാം മുത്തോലത്ത്, റവ ഫാ.കുര്യന്‍ നെടുവേലിചാലുങ്കല്‍,
റവ ഫാ. ടോം പന്നലക്കുന്നേല്‍ MSFS, റവ ഫാ.മാത്യൂസ് മുഞ്ഞനാട്ട്, റവ ഫാ. വര്‍ഗ്ഗീസ് കുന്നത്ത് MST, റവ ഫാ.ജോണ്‍ മണക്കുന്നേല്‍, റവ ഫാ. ലുക്ക് മാനുവല്‍, റവ ഫാ.അനീഷ് ഈറ്റയ്ക്കാകുന്നേല്‍, റവ ഫാ.ജോഷി വലിയവീട്ടില്‍ എന്നിവരും ഫൊറോനാ വികാരി റവ ഫാ.ജോണിക്കുട്ടി പുലിശ്ശേരി, അസി.വികാരി റവ ഫാ.ജോര്‍ജ് പാറയില്‍ എന്നിവരും കാര്‍മ്മികരും സഹകാര്‍മ്മികരുമായി. മാര്‍ച്ച് 17-ന് ചങ്ങനാശ്ശേരി അതിരൂപതാദ്ധ്യക്ഷന്‍ മാര്‍ തോമസ് തറയില്‍ മുഖ്യ കാര്‍മ്മികനായി. തിരുനാളിന്റെ പ്രധാന ദിനങ്ങളായ മാര്‍ച്ച് 22 -ന് റാസ കുര്‍ബാനയ്ക്കു
വികാരി റവ ഫാ.ജോണിക്കുട്ടി പുലിശ്ശേരിയും, മാര്‍ച്ച് 23 -ന് ഞായറായ്ച ആഘോഷമായ തിരുനാള്‍ കുര്‍ബാനയ്ക്കു രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോയി ആലപ്പാട്ടും മുഖ്യകാര്‍മ്മികരായി. ആഘോഷമായ പ്രദക്ഷിണം തിരുനാള്‍ ആചാരണത്തിനു മാറ്റു കൂട്ടി. സ്‌നേഹവിരുന്നോടെ തിരുനാള്‍ ആചരണം സമാപിച്ചു.

തിരുനാള്‍ ക്രമീകരണങ്ങള്‍ക്കു കൈക്കാരന്മാരായ സിജോ ജോസ്, പ്രിന്‍സ് ജേക്കബ്, വര്‍ഗ്ഗീസ് കുര്യന്‍, ജോജോ തുണ്ടിയില്‍ എന്നിവര്‍ നേതൃത്വം നല്കി.

ജീമോന്‍ റാന്നി

Ads by Google
Friday 28 Mar 2025 02.54 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW