Saturday, March 14, 2026 Last Updated 5 Min 46 Sec ago English Edition
Todays E paper
Ads by Google
Thursday 27 Mar 2025 06.48 PM

ചെറിയ പെരുന്നാൾ; ഖത്തറിൽ ബാങ്ക് അവധി പ്രഖ്യാപിച്ചു

മാ​ർ​ച്ച് 30 ഞാ​യ​റാ​ഴ്ച മു​ത​ൽ ഏ​പ്രി​ൽ മൂ​ന്ന് വ്യാ​ഴാ​ഴ്ച വ​രെ​യാ​ണ് ബാ​ങ്കു​ക​ൾ ഉ​ൾ​പ്പെ​ടെയുള്ള ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളു​ടെ അ​വ​ധി പ്രഖ്യാപിച്ചിരിക്കുന്നത്.
central bank

ചെറിയ പെരുന്നാളിനോട് അനുബന്ധിച്ച് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് ധനകാര്യ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു . മാ​ർ​ച്ച് 30 ഞാ​യ​റാ​ഴ്ച മു​ത​ൽ ഏ​പ്രി​ൽ മൂ​ന്ന് വ്യാ​ഴാ​ഴ്ച വ​രെ​യാ​ണ് ബാ​ങ്കു​ക​ൾ ഉ​ൾ​പ്പെ​ടെയുള്ള ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളു​ടെ അ​വ​ധി പ്രഖ്യാപിച്ചിരിക്കുന്നത്.

ഞാ​യ​റാ​ഴ്ച​യാ​ണ് ഔ​ദ്യോ​ഗി​ക അ​വ​ധി തു​ട​ങ്ങു​ന്ന​തെ​ങ്കി​ലും വ്യാ​ഴാ​ഴ്ച​ത്തെ പ്ര​വൃ​ത്തി ദി​നം കൂ​ടി ക​ഴി​ഞ്ഞാ​ൽ വെ​ള്ളി, ശ​നി വാ​രാ​ന്ത്യ അ​വ​ധി​ ദിവസങ്ങളാണ്. അത് കൂടി കണക്കിലെടുക്കുമ്പോള്‍ വെള്ളിയാഴ്ച മുതല്‍ ഏപ്രില്‍ അഞ്ച് വരെയാണ് അവധി ലഭിക്കുക. ആറാം തീയതി ഞായറാഴ്ചയാകും അടുത്ത പ്രവൃത്തി ദിവസം. ഖ​ത്ത​ർ സെ​ൻ​ട്ര​ൽ ബാ​ങ്ക് (ക്യൂ.​സി.​ബി), ബാ​ങ്കു​ക​ൾ, ഖ​ത്ത​ർ ഫി​നാ​ൻ​ഷ്യ​ൽ മാ​ർ​ക്ക​റ്റ്സ് അ​തോ​റി​റ്റി (ക്യൂ.​എ​ഫ്.​എം.​എ) നി​യ​ന്ത്രി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​യു​ൾ​പ്പെ​ടെ എ​ല്ലാ ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ഈ ​പ്ര​ഖ്യാ​പ​നം ബാ​ധ​ക​മാ​ണ്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW