Saturday, March 14, 2026 Last Updated 2 Min 5 Sec ago English Edition
Todays E paper
Ads by Google
Thursday 27 Mar 2025 06.23 PM

ഫെബ്രുവരിയില്‍ 14.83 കോടിയുടെ അധിക ബാധ്യത; അടുത്ത മാസം യൂണിറ്റിന് 7 പൈസ വച്ച് സര്‍ചാര്‍ജ് പിരിക്കുമെന്ന് കെഎസ്ഇബി

kseb, additional liability

ഏപ്രില്‍ മാസവും സര്‍ചാര്‍ജ് പിരിക്കുമെന്ന് കെഎസ്ആര്‍ടിസി. ഫെബ്രുവരിയില്‍ 14.83 കോടിയുടെ അധിക ബാധ്യതയുണ്ടായതിനെ തുടര്‍ന്നാണ് സര്‍ചാര്‍ജ് പിരിക്കാനായി തീരുമാനിച്ചിരിക്കുന്നത്. അടുത്ത മാസം യൂണിറ്റിന് 7 പൈസ വച്ച് സര്‍ചാര്‍ജ് പിരിക്കുമെന്ന് കെഎസ്ഇബി അറിയിച്ചു. ഈ മാസം യൂണിറ്റിന് 8 പൈസയായിരുന്നു സര്‍ചാര്‍ജ് പിരിച്ചിരുന്നത്.

നേരത്തെ ഇന്ധന സര്‍ചാര്‍ജ് കെഎസ്ഇബി കുറച്ചിരുന്നു. പ്രതിമാസ ബില്ലിങ് ഉള്ള ഉപഭോക്താക്കള്‍ക്ക് യുണിറ്റിന് ആറ് പൈസയും രണ്ട് മാസസത്തിലൊരിക്കല്‍ ബില്ലിങ് ഉള്ള ഉപഭോക്താവിന് എട്ട് പൈസയുമാണ് പുതിയ ഇന്ധ സര്‍ചര്‍ജ്. നേരത്തെ പത്ത് പൈസയായിരുന്നു. കെഎസ്ഇബി സ്വന്തം നിലക്ക് പിരിച്ചിരുന്ന സര്‍ചര്‍ജാണ് കുറച്ചിരുന്നത്. കൂടാതെ റെഗുലേറ്ററി കമ്മിഷന്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഈടാക്കിയിരുന്ന 9 പൈസ ഈ വര്‍ഷമാദ്യം ഒഴിവാക്കിയിരുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW