Saturday, March 14, 2026 Last Updated 13 Min 18 Sec ago English Edition
Todays E paper
Ads by Google
Thursday 27 Mar 2025 04.47 PM

ഹൂസ്റ്റണ്‍ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്ര മെഡിക്കല്‍ ക്യാമ്പ്

uploads/news/2025/03/772396/ad.jpg

ഹ്യൂസ്റ്റണ്‍ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ 2025 മാര്‍ച്ച് 22 ശനിയാഴ്ച നടന്ന സൗജന്യ മെഡിക്കല്‍ ക്യാമ്പ് മഹിമകൊണ്ടും സഹകരണം കൊണ്ടും വിദഗ്ദ്ധ ഡോക്ടര്‍മാരുടെയും നേഴ്‌സുമാരുടെയും മറ്റു പരിചയസമ്പന്നരായ ബഹുമുഖ പ്രതിഭകളുടെയും നിസ്സീമമായ സഹകരണം കോണ്ടും ശ്രദ്ധേയമായി. എഴുപതിലധികം രോഗികള്‍ക്ക് മെഡിക്കല്‍ പരിശോധനകള്‍ മാര്‍ഗനിര്‍ദേശങ്ങള്‍ എന്നിവ കൊണ്ട് വളരെയധികം പ്രയോജനം ലഭിച്ചു. കാര്‍ഡിയോളജി, ഡെന്റിസ്ട്രി, ജനറല്‍ ആന്‍ഡ് വാസ്‌ക്യൂലര്‍ സര്‍ജറി, പാല്‍മാനോളജി എന്നീ വിഭാഗങ്ങളില്‍ നിന്നുള്ള വിദഗ്ദ്ധരായ ഡോക്ടര്‍മാരുടെ സജീവ സാന്നിധ്യം വൈദ്യപരിശോധനയെ സമ്പന്നമാക്കി. ക്ഷേമവും പ്രധിരോധ പരിചരണവും പ്രോത്സാഹിപ്പിക്കുന്നതിനായി ലക്ഷ്യമിട്ടുള്ള ഈ സംരംഭം പങ്കെടുത്ത എല്ലാവരുടെയും ക്ഷേമം ഉറപ്പാക്കാന്‍ തങ്ങളുടെ സമയവും വൈദഗ്ദ്ധ്യവും ചെലവഴിച്ച ഡോക്ടര്‍മാര്‍, നേര്‍സ്പ്രാക്ടീഷണര്‍മാര്‍, നഴ്സുമാര്‍ വളണ്ടിയര്‍മാര്‍ എന്നിവരുടെ നിസ്വാര്‍ഥ സഹകരണത്തോടെ സാധ്യമായി, ക്ഷേത്ര ജീവനക്കാരുടെ പിന്തുണയും ഏകോപനവും പരിപാടി സുഗമവും ഫലപ്രദവുമാക്കുന്നതിനു നിര്‍ണായക പങ്കു വഹിച്ചു.
ആരോഗ്യ സംരക്ഷണ ദാദാക്കള്‍, സംഘാടകര്‍ ഏറ്റവും പ്രധാനമായി ഈ ക്യാമ്പില്‍ വിശ്വാസമര്‍പ്പിച്ച രോഗികള്‍ ഉള്‍പ്പെട്ട എല്ലാവര്‍ക്കും ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തുന്നതായി പ്രസിഡന്റ് സുബിന്‍ ബാലകൃഷ്ണനും കോഓര്‍ഡിനേറ്റര്‍മാരായ ശ്രീജിത്ത് ഗോവിന്ദനും ശ്രീകല നായരും അറിയിച്ചു,
ശ്രീ ഗുരുവായൂരപ്പന്‍ മെഡിക്കല്‍ ക്യാമ്പ് ആരോഗ്യവും ക്ഷേമവും വളര്‍ത്തിയെടുക്കുക എന്ന ദൗത്യം തുടര്‍ന്നും വളരെ വിപുലമായി വരും വര്‍ഷങ്ങളില്‍ സമൂഹത്തിലെ കൂടുതല്‍ അംഗങ്ങളിലേ ക്കെത്തിക്കുവാന്‍ കമ്മറ്റി പ്രതിജ്ഞാബദ്ധമായിരിക്കുമെന്നും പ്രഖ്യാപിച്ചു .

Ads by Google
Thursday 27 Mar 2025 04.47 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW