Friday, March 13, 2026 Last Updated 6 Min 17 Sec ago English Edition
Todays E paper
Ads by Google
Thursday 27 Mar 2025 04.41 PM

ക്ഷമിക്കുന്നതിനു പൊറുക്കുന്നതിനുള്ള കരുത്ത് സ്വായത്തമാക്കണം: റവ സുകു ഫിലിപ്പ്

uploads/news/2025/03/772395/frr.jpg

മെസ്‌ക്വിറ്റ് (ഡാളസ് ): കാല്‍വരി ക്രൂശില്‍ മൂന്നണികളിന്മേല്‍ തൂങ്ങിക്കിടക്കുന്ന ക്രിസ്തുവിനെ നാം ദര്‍ശിക്കുമ്പോള്‍ ആ ക്രൂശു നമ്മെ പഠിപ്പിക്കുന്ന രണ്ടു വിലയേറിയ സത്യങ്ങളാണ് ക്ഷമിക്കുക എന്നതും പൊറുക്കുകയെന്നതും. പലപ്പോഴും ക്ഷമിക്കുവാന്‍ നമുക് കഴിയുമെങ്കിലും പോറുക്കുവാന്‍ കഴിയുന്നില്ല എന്ന് പറയുന്നവരാണ് ഭൂരിപക്ഷവും. എന്നാല്‍ ഈ സത്യങ്ങള്‍ നാം സ്വായത്തമാകുക മാത്രമല്ല അത് പ്രവര്‍ത്തി പഥത്തില്‍ കൊണ്ടുവരുമ്പോള്‍ മാത്രമാണ് നോമ്പില്‍ നാം നടത്തുന്ന അനുഷ്ഠാനങ്ങള്‍ അന്വര്‍ത്തമാകുന്നതെന്ന് റവ സുകു ഫിലിപ്പ് മാത്യു പറഞ്ഞു.

ഡാലസ് സെന്റ് പോള്‍സ് മാര്‍ത്തോമാ ചര്‍ച്ചില്‍ മാര്‍ച്ച് 26 ബുധനാഴ്ച വൈകീട്ട് പാതി നോബിനോട് അനുബന്ധിച്ച് നടന്ന പ്രത്യേക ശുശ്രൂഷയില്‍ പങ്കെടുത്ത് യോഹന്നാന്റെ സുവിശേഷം മൂന്നാം അദ്ധ്യായത്തിന്റെ 16 ,17 വാക്യങ്ങളെ അടിസ്ഥാനമാക്കി വചന ശ്രുഷൂഷ നിര്‍വഹിക്കുകയായിരുന്നു ഫ്‌ലോറിഡ സെന്റ് ലുക്ക് മാര്‍ത്തോമാ ചര്‍ച്ച വികാരി റവ സുകു ഫിലിപ്പ് മാത്യു. മരുഭൂമിയില്‍ മോശ യിസ്രായേല്‍ ജനത്തിന്റെ രക്ഷക്കായി പിച്ചളസര്‍പ്പത്തെ ഉയര്‍ത്തിയതുപോലെ ക്രൂശിന്മേല്‍ ഉയര്‍ത്തപ്പെട്ട ക്രിസ്തുവിനെ പാപമരണത്തിനായി വിധിക്കപെട്ട മനുഷ്യജാതിയുടെ വീണ്ടെടുപ്പിനായി ദൈവം നല്‍കിയ ഏറ്റവും ഉത്തമമായ ദാനത്തെ സ്മരിക്കുന്നതിനുമുള്ള അവസരമാണ് ഈ കാലഘട്ടമെന്നും അച്ചന്‍ ഉത്ബോധിപ്പിച്ചു. കുടുംബബന്ധങ്ങളില്‍ സ്‌നേഹം കുറയുമ്പോള്‍ പരാതികള്‍ വര്‍ധിക്കുമെന്നും നമ്മുടെ തൊട്ടടുത്തിരിക്കുന്ന മനുഷ്യന്റെ നൊമ്പരം മനസ്സിലാക്കുവാന്‍ നമുക്ക് കഴിയണമെന്നും, കുരിശിലേക്ക് നോക്കുമ്പോള്‍ ക്രിസ്തു നമ്മെ സ്‌നേഹിച്ച സ്‌നേഹം മനസ്സിലാക്കി മറ്റുള്ളവരെ സ്‌നേഹിക്കാന്‍ പഠിക്കണമെന്നും അച്ചന്‍ പറഞ്ഞു

ബിനു തര്യന്‍ ,ജൊവാന്‍ ബാബു സൈമണ്‍ എന്നിവര്‍ നിശ്ചയിക്കപ്പെട്ട പാഠഭാഗം വായിച്ചു റവ ഷൈജു സിജോയ് ,രാജന്‍ കുഞ്ഞു ചിറയില്‍ , തോമസ് ജോര്‍ജ് (ടോയ്) , ഡോ റെയ്ന റോയ് എന്നിവര്‍ ആരാധനക്ക് നേത്ര്വത്വം നല്‍കി.

പി പി ചെറിയാന്‍

Ads by Google
Thursday 27 Mar 2025 04.41 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW