-->
മലയാളത്തിന്റെ ചോക്ലേറ്റ് ഹീറോയായി കുഞ്ചാക്കോ ബോബന്‍ ബിഗ് സ്ക്രീനില്‍ നിറഞ്ഞിട്ട് 28 വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുന്നു. ഒരു രാജമല്ലി വിടരുന്ന പോലെ എന്ന പാട്ടും പാടി ചുവന്ന സ്പ്ലെന്‍ഡര്‍ ബൈക്കില്‍ അനിയത്തിപ്രാവ് എന്ന സിനിമയിലൂടെ ചാക്കോച്ചന്‍ വെള്ളിത്തിരയില്‍ നിറഞ്ഞപ്പോള്‍ മനസ്സും ഹൃദയവും തുറന്ന് പ്രേക്ഷകര്‍ സ്വീകരിച്ചു. അതിനു ശേഷം പല സിനിമകളിലും നായകനായി ചാക്കോച്ചന്‍ തിളങ്ങിയെങ്കിലും അന്നുമിന്നും ‘അനിയത്തിപ്രാവി’ലെ ചാക്കോച്ചനായി താരത്തെ സ്നേഹിക്കാനാണ് മലയാളികള്‍ക്കിഷ്ടം.
ഇപ്പോഴിതാ അനിയത്തിപ്രാവിന് 28 വയസ്സ് തികയുമ്പോള്‍ ഹൃദയഹാരിയായ കുറിപ്പ് പങ്കിടുകയാണ് കുഞ്ചാക്കോ ബോബന്‍. താന്‍ നായകനായി അഭിനയിച്ച ആദ്യ സിനിമയുടെ ഇരുപത്തെട്ടാം വാർഷികത്തില്‍ സംവിധായകൻ ഫാസിലിനും സ്വർഗ്ഗചിത്ര അപ്പച്ചനും നന്ദി അറിയിച്ചാണ് ചാക്കോച്ചന്റെ കുറിപ്പ്. സുധിയെ ഇപ്പോഴും നെഞ്ചിലേറ്റി സ്നേഹിക്കുന്ന, നല്ല സിനിമകള്‍ ചെയ്യുമ്പോള്‍ തിയേറ്ററില്‍ എത്തുകയും മോശം സിനിമകള്‍ പരാജയപ്പെടുത്തി ശാസിക്കുകയും ചെയ്യുന്ന പ്രേക്ഷകരോടും, സിനിമാ മേഖലയിലെ എല്ലാ സഹപ്രവർത്തകരോടും നന്ദി കുറിച്ച താരം മലയാളിയുടെ സ്വന്തം ഉദയ പിക്‌ചേഴ്‌സ് 79 വർഷം പൂർത്തിയാക്കുന്ന കാര്യവും പങ്കിട്ടു.
‘‘അനിയത്തിപ്രാവിന് ഇന്ന് 28 വയസ്സ്...
നായകനായി അഭിനയിച്ച ആദ്യ സിനിമ പുറത്തിറങ്ങുമ്പോൾ പ്രതീക്ഷിച്ചതല്ല, 28 വർഷങ്ങൾക്കു ശേഷം ഇതുപോലൊരു കുറിപ്പ്.
ഈ സ്നേഹം എനിക്ക് നൽകാൻ കാരണക്കാരായ ആയ പാച്ചിക്കക്കും നിർമാതാവ് സ്വർഗ്ഗചിത്ര അപ്പച്ചനും, അവരുടെ സുധിയുടെ നന്ദി.
സുധിയെ ഇപ്പോഴും നെഞ്ചിലേറ്റി സ്നേഹിക്കുന്ന , നല്ല സിനിമകൾ ചെയ്യുമ്പോൾ തിയേറ്ററിൽ എത്തുകയും മോശം സിനിമകൾ പരാജയപ്പെടുത്തി ശാസിക്കുകയും ചെയ്യുന്ന പ്രേക്ഷകരോടും, സിനിമാ മേഖലയിലെ എന്റെ എല്ലാ സഹപ്രവർത്തകരോടും ഹൃദയം നിറഞ്ഞ നന്ദി.
മലയാളിയുടെ സ്വന്തം ഉദയ പിക്‌ചേഴ്‌സ് 79 വർഷം പൂർത്തിയാക്കുന്നു.
വിജയങ്ങളേക്കാൾ പരാജയങ്ങളുടെ കണക്കുകളേക്കുറിച്ച് വ്യക്തമായ “ക്ലാരിറ്റി” അറിയുകയും, അനുഭവിക്കുകയും ചെയ്ത ഒരു കുടുംബമാണ് ഉദയ. വിണ്ണിലെ താരം എന്ന സങ്കൽപ്പത്തിനേക്കാൾ മണ്ണിലെ മനുഷ്യനായി നിൽക്കാനുഉള്ള തിരിച്ചറിവും, വിവേകവും, പക്വതയും ആ പരാജയങ്ങൾ നൽകി .
സിനിമയിൽ വിജയങ്ങേളേക്കാൾ കൂടുതൽ സാധ്യത പരാജയപ്പെടാനാണെന്നറിഞ്ഞുകൊണ്ട് തന്നെയാണ് ഈ നിമിഷം വരെയുള്ള യാത്രയും.
കൂടുതൽ ഉത്തരവാദിത്വത്തോടെ നല്ല കഥാപാത്രങ്ങളുമായി നല്ല സിനിമകളുമായി വീണ്ടും വരും എന്ന ഉറപ്പോടെ... നിങ്ങൾ നൽകുന്ന സ്നേഹത്തിൽ നിന്നുള്ള ഉറച്ച ആത്മവിശ്വാസത്തോടെ, വിനയത്തോടെ, സ്നേഹത്തോടെ...
നിങ്ങളുടെ സ്വന്തം, കുഞ്ചാക്കോ ബോബൻ
&
ഉദയ പിക്‌ചേഴ്‌സ്...സിന്‍സ് 1946....’’ എന്നാണ് കുഞ്ചാക്കോ ബോബന്‍ കുറിച്ചത്. ഒപ്പം അനിയത്തിപ്രാവിന്റെ പോസ്റ്ററും ഉദയയുടെ പിക്ച്ചേഴ്സിന്റെ രജിസ്ട്രേഷന്‍ പേപ്പറുകളും പങ്കുവച്ചിട്ടുണ്ട്.
പ്രേക്ഷകര്‍ക്ക് നന്ദി അറിയിക്കാന്‍ ചാക്കോച്ചന്‍ ഒരു ലൈവ് വീഡിയോയും രാവിലെ സോഷ്യല്‍ മീഡിയയിലൂടെ പങ്കിട്ടിരുന്നു. കമന്റുകളും വിശേഷങ്ങളും ആശംസകളും പങ്കിടുന്നവരോട് അതിനുള്ള മറുപടികളും താരം പറഞ്ഞിരുന്നു.