Friday, March 13, 2026 Last Updated 6 Min 45 Sec ago English Edition
Todays E paper
Ads by Google
Thursday 27 Mar 2025 04.30 PM

മലയാളി മുസ്ലിംസ് ഓഫ് ഗ്രേറ്റര്‍ ഹ്യൂസ്റ്റണ്‍ സംഘടിപ്പിച്ച ഇന്റര്‍ഫെയ്ത് ഇഫ്താര്‍ വന്‍ വിജയമായി

uploads/news/2025/03/772390/la-1.jpg

ഹ്യൂസ്റ്റണ്‍: മലയാളി മുസ്ലിംസ് ഓഫ് ഗ്രേറ്റര്‍ ഹ്യൂസ്റ്റണ്‍ (MMGH) മാര്‍ച്ച് 15 ശനിയാഴ്ച സംഘടിപ്പിച്ച സമൂഹ നോമ്പു തുറ വന്‍ വിജയമായി. വിവിധ മതവിശ്വാസങ്ങളിലുള്ള നിരവധി വ്യക്തിത്വങ്ങള്‍ ഈ പരിപാടിയില്‍ പങ്കെടുത്തു. MMGH പ്രസിഡന്റ് മുഹമ്മദ് റിജാസിന്റെ നേതൃത്വത്തിലും മറ്റു കമ്മിറ്റിയംഗങ്ങളുടെയും സമര്‍പ്പിതരായ വോളണ്ടിയര്‍മാരുടെയും സഹകരണം കൊണ്ട് ഈ സമൂഹ നോമ്പു തുറ വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിച്ചു.

വിവിധ മതവിശ്വാസികള്‍ പങ്കെടുത്ത ഈ സമൂഹ നോമ്പു തുറയില്‍ മതസൗഹാര്‍ദ്ദം, സമാധാനം, സഹിഷ്ണുത, സര്‍വമത ഐക്യം എന്നിവയുടെ സന്ദേശം പങ്കുവെക്കുകയും, വിവിധ മതവിശ്വാസങ്ങളിലുള്ള വ്യക്തിത്വങ്ങള്‍ ഒരുമിച്ചു ഈ സന്ദേശം അറിയിക്കുകയും ചെയ്തു.

വിവിധ മതനേതാക്കള്‍ പങ്കെടുത്ത ഈ ഇഫ്താര്‍ സംഗമത്തില്‍ ISGH പ്രസിഡന്റ് ഇമ്രാന്‍ ഗാസി, ഹ്യൂസ്റ്റണ്‍ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്ര പ്രസിഡന്റ് ഡോ. സുബിന്‍ ബാലകൃഷ്ണന്‍, എക്യുമെനിക്കല്‍ ക്രിസ്ത്യന്‍ കൗണ്‍സില്‍ പ്രസിഡന്റ്, സെയിന്റ് പീറ്റേഴ്സ് & സെയിന്റ് പോള്‍സ് ചര്‍ച്ച് വികാരി ഫാ. ഡോ. ഐസക് ബി പ്രകാശ്, ചര്‍ച്ച് ഓഫ് ലാറ്റര്‍ ഡേ സെയിന്റ്സിന്റെ ഹൈ കൗണ്‍സില്‍ മെംബര്‍ ഡൗഗ് ബ്രൗണ്‍, മിഷനറി ചര്‍ച്ച് ഓഫ് ഹ്യൂസ്റ്റണ്‍ പാസ്റ്റര്‍ വില്‍ മക്കോര്‍ഡ്, ഇസ്ലാമിക പണ്ഡിതനും ഐടി പ്രൊഫഷണലുമായ സല്‍മാന്‍ ഗാനി, ഫോമ പ്രസിഡന്റ് ബേബി മണക്കുന്നേല്‍, ഫൊക്കാന ജനറല്‍ സെക്രട്ടറി എബ്രഹാം ഈപ്പന്‍, മിസോറി സിറ്റി മേയര്‍ റോബിന്‍ ഇലക്കാട്ട്, മിസോറി സിറ്റി ജഡ്ജ് സുരേന്ദ്രന്‍ കെ. പട്ടേല്‍, ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി ജഡ്ജ് കെ.പി. ജോര്‍ജ്, മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ (MAGH) പ്രസിഡന്റ് ജോസ് കെ. ജോണ്‍, ട്രഷറര്‍ സുജിത് ചാക്കോ, SNDP യോഗം ഹൂസ്റ്റണ്‍ പ്രസിഡന്റ് അഡ്വ. അനിയന്‍ തയ്യില്‍, മലയാളി എഞ്ചിനീയേഴ്സ് അസോസിയേഷന്‍ ഹൂസ്റ്റണ്‍ പ്രസിഡന്റ് മനോജ് അനിരുദ്ധന്‍ എന്നിവരും മറ്റു പ്രമുഖരും, മലയാളി മുസ്ലിം കമ്മ്യൂണിറ്റി അംഗങ്ങളും, അവരുടെ സുഹൃത്തുക്കളും പങ്കെടുത്തു.

ഈ ഇഫ്താര്‍ സംഗമം മതസൗഹാര്‍ദ്ദത്തിന്റെയും സാമൂഹിക ഐക്യത്തിന്റെയും പ്രതീകമായി മാറി. വിവിധ മത, സംസ്‌കാരങ്ങളെ പ്രതിനിധീകരിക്കുന്നവര്‍ ഒരുമിച്ച് ഐക്യത്തോടെ ഇഫ്താര്‍ ആഘോഷിച്ചത് സ്‌നേഹത്തിന്റെയും സൗഹാര്‍ദ്ദത്തിന്റെയും സന്ദേശമായി. കൂടാതെ, മതസൗഹാര്‍ദ്ദത്തിനും സാമൂഹിക ഐക്യത്തിനും ഊന്നല്‍ നല്‍കുകയും, സമാധാനം, സഹിഷ്ണുത, ഐക്യം എന്നിവയുടെ സന്ദേശം നല്‍കുകയും ചെയ്തു.

സമര്‍പ്പണത്തിന്റെയും സഹനത്തിന്റെയും മാസമായ ഈ റമദാനില്‍, മലയാളി മുസ്ലിം കമ്മ്യൂണിറ്റി അംഗങ്ങള്‍ മതസൗഹാര്‍ദ്ദം പങ്കുവെച്ചു, എല്ലാവര്‍ക്കും നന്ദി അറിയിക്കുകയും ഇത്തരത്തിലുള്ള സമ്മേളനങ്ങള്‍ വരും വര്‍ഷങ്ങളിലും തുടരുമെന്ന് MMGH ഭാരവാഹികള്‍ അറിയിക്കുകയും ചെയ്തു.

വാര്‍ത്ത: അജി കോട്ടയില്‍

Ads by Google
Thursday 27 Mar 2025 04.30 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW