Friday, March 13, 2026 Last Updated 15 Min 58 Sec ago English Edition
Todays E paper
Ads by Google
Tuesday 25 Mar 2025 08.30 PM

ഡ്രൈവർക്ക് ബിപി കൂടി, നിയന്ത്രണം വിട്ട ബസ് പോസ്റ്റും 4 ടൂവീലറുകളും തകർത്ത് വിശ്രമ കേന്ദ്രത്തിലേക്ക് പാഞ്ഞുകയറി

തിരുവനന്തപുരത്ത് നിന്നും വിതുര ഭാ​ഗത്തേക്ക് പോയ ബസാണ് ഇലക്ട്രിക് പോസ്റ്റും 4 ടൂവീലറുകളും ഇടിച്ചു തകർത്തത്.
ksrtc,accident

നെടുമങ്ങാട് വാളിക്കോട് വഴിയോര വിശ്രമ കേന്ദ്രത്തിലേക്ക് കെഎസ്ആർടിസി ബസ് ഇടിച്ചു കയറി . 4 ടൂവീലറുകൾ പൂർണമായും തകർന്നു. തിരുവനന്തപുരത്ത് നിന്നും വിതുര ഭാ​ഗത്തേക്ക് പോയ ബസാണ് ഇലക്ട്രിക് പോസ്റ്റും 4 ടൂവീലറുകളും ഇടിച്ചു തകർത്തത്.

ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടമുണ്ടായത്. ഇലക്ട്രിക് പോസ്റ്റിന് സമീപത്തായിട്ടാണ് ടൂവീലറുകൾ പാർക്ക് ചെയ്തിരുന്നത്. പോസ്റ്റിലിടിച്ചാണ് ബസ് നിന്നത്. ‍ഡ്രൈവർക്ക് ബിപി കൂടിയതാണ് ബസ് നിയന്ത്രണം വിടാൻ കാരണമെന്നാണ് പ്രാഥമിക നി​ഗമനം.

ഡ്രൈവറെ നെടുമങ്ങാട് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബൈക്കിലെത്തിയ രണ്ട് പേർ പോസ്റ്റിന് സമീപം ബൈക്ക് നിർത്തി കടയിൽ വെള്ളം കുടിക്കാൻ കയറിയ സമയത്താണ് അപകടം. അപകടത്തിൽ ആർക്കും പരിക്കില്ല.

Ads by Google
Ads by Google
LATEST NEWS
TRENDING NOW