Saturday, March 14, 2026 Last Updated 0 Min 5 Sec ago English Edition
Todays E paper
Ads by Google
Tuesday 25 Mar 2025 02.57 PM

വൈ-ഫൈ ഓഫാക്കിയതിന് അമ്മയെ കൊല്ലാന്‍ ശ്രമിച്ച മൂന്ന് കൗമാരക്കാരായ സഹോദരിമാര്‍ അറസ്റ്റില്‍

14, 15, 16 വയസ്സ് പ്രായമുള്ള പെണ്‍കുട്ടികള്‍ അടുക്കളയിലെ കത്തികള്‍ എടുത്ത് അമ്മയെ വീടിനുള്ളിലൂടെയും തെരുവിലേക്കും ഓടിച്ചുകയറ്റി കുത്താന്‍ ശ്രമിച്ചതായി റിപ്പോര്‍ട്ടുണ്ട്. കൗമാരക്കാരില്‍ ഒരാള്‍ അമ്മയെ ഇഷ്ടികകൊണ്ട് അടിച്ചതായി അധികൃതര്‍ പറയുന്നു.
uploads/news/2025/03/771934/33.gif

ഹ്യൂസ്റ്റണ്‍, ടെക്‌സസ് : വീട്ടിലെ വൈ-ഫൈ ഓഫാക്കിയതിന് അമ്മയെ കൊല്ലാന്‍ പദ്ധതിയിട്ടതിന് മൂന്ന് കൗമാരക്കാരായ സഹോദരിമാരെ അറസ്റ്റ് ചെയ്തതായി ഹൂസ്റ്റണ്‍ പോലീസ് പറഞ്ഞു

ബാര്‍ക്കേഴ്സ് ക്രോസിംഗ് അവന്യൂവിലെ 3400 ബ്ലോക്കിലാണ് ഞായറാഴ്ച രാത്രിയാണ് സംഭവം നടന്നതെന്ന് ഹാരിസ് കൗണ്ടി ഡെപ്യൂട്ടികള്‍ പറയുന്നു.

14, 15, 16 വയസ്സ് പ്രായമുള്ള പെണ്‍കുട്ടികള്‍ അടുക്കളയിലെ കത്തികള്‍ എടുത്ത് അമ്മയെ വീടിനുള്ളിലൂടെയും തെരുവിലേക്കും ഓടിച്ചുകയറ്റി കുത്താന്‍ ശ്രമിച്ചതായി റിപ്പോര്‍ട്ടുണ്ട്. കൗമാരക്കാരില്‍ ഒരാള്‍ അമ്മയെ ഇഷ്ടികകൊണ്ട് അടിച്ചതായി അധികൃതര്‍ പറയുന്നു. അമ്മയെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ അവരുടെ മുത്തശ്ശിയെയും ഇടിച്ചു വീഴ്ത്തി.

മൂന്ന് കൗമാരക്കാരെയും അറസ്റ്റ് ചെയ്യുകയും മാരകായുധം ഉപയോഗിച്ചുള്ള ഗുരുതരമായ പീഡനത്തിന് കേസെടുത്ത് കുറ്റം ചുമത്തുകയും ചെയ്തു. എല്ലാവര്‍ക്കുമെതിരെ ഹാരിസ് കൗണ്ടി ജുവനൈല്‍ ഫെസിലിറ്റിയില്‍ കേസെടുത്തിട്ടുണ്ട്.

പി പി ചെറിയാന്‍

Ads by Google
Tuesday 25 Mar 2025 02.57 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW