Friday, March 13, 2026 Last Updated 28 Min 35 Sec ago English Edition
Todays E paper
Ads by Google
Monday 24 Mar 2025 07.15 PM

തിരുവനന്തപുരത്ത് 55-കാരിയെ പീഡിപ്പിച്ച 52-കാരൻ അറസ്റ്റിൽ

പൊൻമുടി പോലീസ് സ്ഥലത്തെത്തി വയോധികയുടെ മൊഴി രേഖപ്പെടുത്തി.
uploads/news/2025/03/771741/arrest.gif
photo; representative image

തിരുവനന്തപുരം: പൊന്മുടിയിൽ 55-കാരിയെ പീഡിപ്പിച്ച 52-കാരൻ അറസ്റ്റിൽ. ഇന്നലെ രാത്രി എട്ടരയോടെ പൊന്മുടിയിലെ എസ്റ്റേറ്റ് ലയത്തിൽ അതിക്രമിച്ച് കയറിയാണ് 55-കാരിയെ വയോധികൻ പീഡിപ്പിച്ചത്. സംഭവത്തിൽ കുളത്തൂപ്പുഴ കല്ലുവെട്ടാൻകുഴി സ്വദേശി രാജനെ (52) പോലീസ് അറസ്റ്റ് ചെയ്തു.

വയോധിക ഒറ്റയ്ക്ക് താമസിക്കുന്ന ലയത്തിൽ അതിക്രമിച്ച് കയറി പീഡിപ്പിച്ചുവെന്നാണ് പരാതി. പത്ത് പേർക്ക് താമസിക്കാവുന്ന ലയങ്ങളിൽ ഇവർ രണ്ടുപേരും മാത്രമാണ് ഇവിടെ താമസിക്കുന്നത്. 55-കാരി തന്നെയാണ് പീഡന വിവരം പോലീസിനെ അറിയിച്ചത്. പൊൻമുടി പോലീസ് സ്ഥലത്തെത്തി വയോധികയുടെ മൊഴി രേഖപ്പെടുത്തി.

Ads by Google
Ads by Google
LATEST NEWS
TRENDING NOW