Saturday, March 14, 2026 Last Updated 0 Min 15 Sec ago English Edition
Todays E paper
Ads by Google
Monday 24 Mar 2025 07.29 PM

വിപിന്‍ ചാലുങ്കല്‍ - പുതിയ KCCNA ജനറല്‍ സെക്രട്ടറി

uploads/news/2025/03/771739/7.gif

ക്‌നാനായ കാത്തലിക് കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ (KCCNA) പുതിയ ജനറല്‍ സെക്രട്ടറിയായി വിപിന്‍ ചാലുങ്കലിനെ തിരഞ്ഞെടുത്തു. വാശി ഏറിയ തിരഞ്ഞെടുപ്പില്‍ വിപിന്‍ എതിര്‍ സ്ഥാനാര്‍ത്ഥിയെക്കാള്‍ 36 വോട്ടിന്റെ വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് തിരഞ്ഞെടുക്കപ്പെട്ടത്. കെ.സി.വൈ.എല്‍.എന്‍.എ പ്രസിഡന്റായി സേവന മനുഷ്ടിച്ചിട്ടുള്ളത് ഉള്‍പ്പെടെ, പ്രാദേശിക, ദേശീയ തലങ്ങളില്‍ നിരവധി നേതൃപാടവങ്ങള്‍ ഏറ്റെടുത്തുകൊണ്ട് കഴിവ് തെളിയിച്ചിട്ടുള്ള ഒരു യുവ നേതാവാണ് വിപിന്‍. വിപിന്റെ നേതൃത്വം ഇതിനകം തന്നെ ചിക്കാഗോയിലെ ക്‌നാനായ സമൂഹത്തില്‍ അര്‍ത്ഥവത്തായ മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. അദ്ദേഹത്തിന്റെ ദര്‍ശനം, സമര്‍പ്പണം, യഥാര്‍ത്ഥ സ്വാധീനം സൃഷ്ടിക്കാനുള്ള കഴിവ് എന്നിവ അദ്ദേഹത്തെ ദേശീയ തലത്തില്‍ ക്‌നാനായ സമൂഹത്തിന് ആവശ്യമായ നേതാവാക്കി മാറ്റി. അദ്ദേഹത്തിന്റെ കഴിവും നേതൃത്വവും കെ.സി.സി.എന്‍.എ നേതൃത്വത്തിന് ശക്തി പകരും എന്നതിന് യാതൊരു സംശയവുമില്ല. ചിക്കാഗോ കെ.സി.എസ് വിപിനെ അഭിനന്ദിക്കുന്നതോടൊപ്പം, തന്റെ പുതിയ കര്‍മ്മപഥത്തില്‍ പൂര്‍വാധികം ശക്തിയോടെ പ്രവര്‍ത്തിച്ച് സമുദായത്തില്‍ നല്ല മാറ്റങ്ങള്‍ ഉണ്ടാക്കുവാന്‍ സാധിക്കട്ടെ എന്ന് ആശംസിക്കുകയും ചെയ്യുന്നു.

ഷാജി പള്ളിവീട്ടില്‍

കെ.സി.എസ് ജനറല്‍ സെക്രട്ടറി

Ads by Google
Monday 24 Mar 2025 07.29 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW