Saturday, March 14, 2026 Last Updated 0 Min 11 Sec ago English Edition
Todays E paper
Ads by Google
Monday 24 Mar 2025 02.30 PM

ഡോ: ബാബു വര്‍ഗീസ് വര്‍ത്തമാന കാലഘട്ടത്തിന്റെ അപ്പോസ്‌തോലന്‍, സണ്ണിമാളിയേക്കല്‍

uploads/news/2025/03/771713/all.gif

ഡാളസ് : ലോകമെങ്ങും, ഒരു സഭയുടേയോ ഒരു പ്രത്യേക വിഭാഗത്തിന്റെയോ താങ്ങും തണലും ഇല്ലാതെ, സ്വതന്ത്രമായി ക്രിസ്തീയ വിശ്വാസം എല്ലാവരിലേക്കും എത്തിക്കുവാന്‍ വേണ്ടി തന്റെ ജീവിതം ഒഴിഞ്ഞുവെച്ച .ബാബു വര്‍ഗീസ് വര്‍ത്തമാന കാലഘട്ടത്തിന്റെ അപ്പോസ്‌തോലനാണെന്നു ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്‌സാസ്പ്രസിഡന്റ് സണ്ണിമാളിയേക്കല്‍ പറഞ്ഞു.

മാര്‍ച്ച്20 വ്യാഴാഴ്ച വൈകീട്ട് മസ്‌കറ്റിലെ ഓള്‍ സ്റ്റേറ്റ് ഇന്‍ഷുറന്‍സ് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്‌സാസ് നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു സണ്ണിമാളിയേക്കല്‍ ഭാഷാ പഠനവും പരിചയവും ബിരുദാനന്തര ബിരുദവും നേടി, ലോക നേതാക്കളുടെ ശ്രദ്ധ പിടിച്ചു പറ്റി ക്രിസ്ത്യന്‍ സുവിശേഷങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് സംഭവിക്കുന്ന, കഷ്ടതകളും, കുരുതിയും, കണ്ടില്ലെന്ന് നടിക്കാതെ, ഫ്രീഡം ഓഫ് സ്പീച്ചിനു വേണ്ടി തന്റെ ജീവിതം ഒഴിഞ്ഞുവെച്ച വ്യക്തിയാണ് ശ്രീ ബാബു വര്‍ഗീസെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

ഞാനൊരു മാധ്യമപ്രവര്‍ത്തകനായി അറിയപ്പെടാനാണു ആഗ്രഹിക്കുന്നതെന്നു ലോകത്തിന്റെ വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിച് അവിടെ നടക്കുന്ന സംഭവങ്ങളെക്കുറിച്ചു റിപ്പോര്‍ട്ട് ചെയ്യുന്നതിനും പല ഭാഷകളിലായി 29ലധികം പുസ്തകങ്ങള്‍ രചികുകയും ചെയ്ത ശ്രീ ബാബു വര്‍ഗീസ് മറുപടി പ്രസംഗത്തില്‍ പറഞ്ഞു.

ലോകത്തിന്റെ വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിച് അവിടെ നടക്കുന്ന സംഭവങ്ങളെക്കുറിച്ചു റിപ്പോര്‍ട്ട് ചെയ്യുന്നതിനും പല ഭാഷകളിലായി 29ലധികം പുസ്തകങ്ങള്‍ രചികുകയും ചെയ്ത ബാബു വര്‍ഗീസ് മത വിശ്വാസത്തിന്റെ പേരില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ക്രൈസ്തവര്‍ ഉള്‍പ്പെടെ നുന പക്ഷ മത വിഭാവങ്ങള്‍ നേരിടുന്ന പീഡനങ്ങളെ കുറിച്ച് സംസാരിച്ചപ്പോള്‍ വികാര വിവശനായി.അദ്ദേഹത്തെ നേരില്‍ കാണുന്നതിനും സംസാരിക്കുവാനും സംവാദിക്കുവാനും സാധിച്ചത് വളരെ വിജ്ഞാനപ്രദമായിരുന്നു എന്ന് ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്‌സാസ് ഭാരവാഹികള്‍ അറിയിച്ചു.ഐപിസിഎന്‍ ടി വൈസ് പ്രസിഡന്റ് സിജു വി ജോര്‍ജ് നന്ദി പറഞ്ഞു

പി പി ചെറിയാന്‍

Ads by Google
Monday 24 Mar 2025 02.30 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW