Saturday, March 14, 2026 Last Updated 54 Min 37 Sec ago English Edition
Todays E paper
Ads by Google
Sunday 23 Mar 2025 02.10 PM

''കൂടുതല്‍ ഡെക്കറേഷന്‍ ഒന്നും വേണ്ട, കോര്‍പ്പറേറ്റ് മാധ്യമ മുതലാളി ബിജെപിയെ വിലക്ക് വാങ്ങി ' ; പ്രതികരണവുമായി സന്ദീപ് വാര്യര്‍

sandeep warrier

രാജീവ് ചന്ദ്രശേഖര്‍ ബിജെപി സംസ്ഥാന അധ്യക്ഷനാകുമെന്ന റിപ്പോര്‍ട്ടുകളില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍. കൂടുതല്‍ ഡെക്കറേഷനൊന്നും വേണ്ട. കോര്‍പ്പറേറ്റ് മാധ്യമ മുതലാളി ബിജെപിയെ വിലക്ക് വാങ്ങിയെന്നാണ് അദ്ദേഹം സാമൂഹ്യ മാധ്യമങ്ങളില്‍ കുറിച്ചത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം രാഷ്ട്രീയ പ്രവര്‍ത്തനം നിര്‍ത്തി എന്ന് സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ഇട്ട് പിണങ്ങിപ്പോയ ജി സംസ്ഥാന പ്രസിഡന്റായി വരുന്നു. അന്ന് ജിയെ കാലു വാരിയ സംസ്ഥാന ജില്ലാഅധ്യക്ഷന്‍മാര്‍ക്കൊക്കെ എട്ടിന്റെ പണി കിട്ടാനാണ് സാധ്യതയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കുറിപ്പിന്റെ പൂര്‍ണരൂപം:

കൂടുതല്‍ ഡെക്കറേഷന്‍ ഒന്നും വേണ്ട. കോര്‍പ്പറേറ്റ് മാധ്യമ മുതലാളി ബിജെപിയെ വിലക്ക് വാങ്ങി. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷം രാഷ്ട്രീയ പ്രവര്‍ത്തനം നിര്‍ത്തി എന്ന് സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ഇട്ട് പിണങ്ങിപ്പോയ ജി സംസ്ഥാന പ്രസിഡണ്ടായി വരുന്നു. അന്ന് ജിയെ കാലു വാരിയ സംസ്ഥാന ജില്ലാ അധ്യക്ഷന്‍മാര്‍ക്കൊക്കെ എട്ടിന്റെ പണി കിട്ടാനാണ് സാധ്യത.

ശബരിമല സമരകാലത്ത് ഏഷ്യാനെറ്റ് സ്വീകരിച്ച നിലപാട്, ഏറ്റവും ഒടുവില്‍ കുംഭമേള... ഇതൊക്കെ എളുപ്പം മറക്കാന്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് എങ്ങനെ കഴിയും?

ഇ പി ജയരാജന്റെ വൈദേഹം റിസോര്‍ട്ടില്‍ പങ്കാളിത്തം ഉണ്ടെന്ന് ആരോപിക്കപ്പെടുന്ന ബിജെപി സംസ്ഥാന പ്രസിഡണ്ട്. ആഹാ. സിപിഎം ബിജെപി ബന്ധത്തിന് ഇതിലും വലിയ സ്ഥിരീകരണം ഉണ്ടോ ?

കയ്ച്ചിട്ട് ഇറക്കാനും മധുരിച്ചിട്ട് തുപ്പാനും വയ്യാത്ത അവസ്ഥയിലാണ് കേരള ബിജെപി

Ads by Google
Ads by Google
LATEST NEWS
TRENDING NOW